പി.​കെ നൗ​ഷാ​ദും ക​രി​യാ​ട് സ്വ​ദേ​ശി ഫ​ഹ​ദും ഖ​ലീ​ഫ ഇ​ൻ​റ​ർ​നാ​ഷ​ണ​ൽ സ്​​റ്റേ​ഡി​യ​ത്തി​ൽ

ഖ​ത്ത​ർ ദി ​ബെ​സ്​​റ്റ്​; സം​ഘാ​ട​ന​ത്തി​ൽ മ​ല​യാ​ളം

എല്ലായിടത്തും ചർച്ചാ വിഷയം ആതിഥേയരുടെ രണ്ട് ഗോൾ തോൽവിയാണ്. ഒരു പക്ഷേ കഴിഞ്ഞ കുറേ കാലങ്ങളായി ആതിഥേയർ ഉദ്ഘാടന മൽസരത്തിൽ ജയിച്ചു വരുന്നത് കാരണമാവാം ഇത്തരം ചർച്ചകൾ. അത്കൊണ്ട് തന്നെ കണ്ടുമുട്ടുന്ന ഖത്തരികളായ ഒഫീഷ്യൽ സിനൊക്കെ ഉദ്ഘാടന മത്സരത്തിൽ എക്വഡോറിനോടേറ്റ തോൽവി കുറച്ചൊന്നുമല്ല അലട്ടുന്നത് എന്ന മറുപടിയാണ് ലഭിക്കുന്നത്.

പക്ഷേ ഈ തോൽവിക്കപ്പുറം കഴിഞ്ഞ ലോകകപ്പുകളെക്കാൾ ഏറ്റവും മികച്ചത് നൽകാൻ ഖത്തർ മത്സരിക്കുകയാണ്. അതിനുദാഹരണങ്ങൾ അനവധിയാണ്. തോൽവിക്കപ്പുറം ഉദ്ഘാടന രാവിൻെറ മികവുറ്റ സംഘാടനം ഖത്തറിനെ വ്യതിരിക്തമാക്കുന്നു എന്ന് ചുരുക്കം. ഉദ്ഘാടന സെഷൻ ലോകത്തിന് നൽകിയ സന്ദേശം ഫിഫ യുടെ ആഗോള മനുഷ്യൻ എന്ന സങ്കൽപത്തെ വാനോളമുയർത്തുന്നതായിരുന്നു എന്നതിൽ സംശയമില്ല.

ദോഹ എക്സിബിഷൻ സെൻററിലെ അക്രഡിറ്റേഷൻ സെൻറർ ഇതിനകം തന്നെ ഒന്നേകാൽ ലക്ഷത്തിലധികം ഐ.ഡി കാർഡുകൾ വിതരണം ചെയ്തുവെന്ന് അക്രഡിറ്റേഷൻ സെൻററിലെ ഹെൽപ് ഡെസ്ക് കൗണ്ടറിൽ നിന്ന് തലശ്ശേരി മേക്കുന്ന് സ്വദേശിയും സുഹൃത്തുമായ ജുനൈദിൻെറ വിശദീകരണം കേട്ടപ്പോൾ തന്നെ മനസ്സിലായി ഈ വേൾഡ് കപ്പ് എത്രത്തോളം കെട്ടുറപ്പോടെയാണ് ഖത്തർ ഫിഫ അതോറിറ്റി നടത്തുന്നത് എന്ന്.

അക്രഡിറ്റേഷൻ കാർഡ് വാങ്ങി പുറത്തിറങ്ങുമ്പോൾ തൃശൂർ സ്വദേശിനിയും ഇവിടെ യൂനിവേഴ്സിറ്റിയിലെ ബിരുദ വിദ്യാർത്ഥിനിയുമായ ഷീബയെ കണ്ടുമുട്ടി. രണ്ട് മാസമായി അവർ ഇവിടെ തന്നെയാണ്. മറ്റേത് വേൾഡ് കപ്പ് വേദി കളേക്കാളും സാങ്കേതികമായ മികവ് അവകാശപ്പെടാൻ ഈ വേൾഡ് കപ്പിന് സാധിക്കും എന്ന് കണ്ട് മുട്ടിയ മലയാളി സംഘാടകരുടെയെല്ലാം സാക്ഷ്യപ്പെടുത്തൽ.

ഖത്തറിൻ്റെ പ്രധാന ആകർഷണമായ ടോർച്ച് ലൈറ്റ് ഹോട്ടലിനുത്ത് സ്ഥിതി ചെയ്യുന്ന ഖലീഫ സ്റ്റേഡിയത്തിലാണ് എൻെറ സേവനം. ഇവിടെ എത്തുമ്പോഴേക്കും ഞാൻ കൂടി ഉർപ്പെടേണ്ട ട്രെയിനിംഗ് സെഷൻ ആരംഭിച്ചിരുന്നു. ഫിഫയുടെ ഔദ്യോഗിക പാനലിൽ തന്നെയുള്ള കരിയാട് സ്വദേശി ഫഹദ് ആണ് സ്പക്ടറ്റേഴ്സ് സർവീസ് കോർഡിനേറ്റർ. എവിടെ തിരിഞ്ഞ് നോക്കിയാലും ഏതെങ്കിലും തസ്തികയിലും വളണ്ടിയർമാരിലുമായി ഒട്ടനവധി ആളുകളെ കാണാം. ഒരു പക്ഷേ ഇത്രയധികം ആളുകൾക്ക് നമ്മുടെ നാട്ടിൽ ഫിഫ മത്സരം എത്തിയാൽ പോലും അവസരം ലഭിക്കുമെന്ന് തോന്നുന്നില്ല. അത്രയധികമാണ് സംഘാടകരിലെ മലയാള സാന്നിധ്യം.

അൽ ബിദയിലെ ഫാൻ ഫെസ്റ്റ് വേദി നട്ടുച്ച വെയിലിലും ജനനിബിഡമായിരുന്നു. ഇവിടെയും സെക്യൂരി സ്റ്റാഫ് അടക്കം മലയാളി തിളക്കം ഏറെയാണ്. മീഡിയ സെൻററും അനുബന്ധ സ്ഥലങ്ങളും ലോകത്തെ ഏറ്റവും മികച്ച സാങ്കേതിക സാഹചര്യങ്ങളെ കൊണ്ട് സമ്പന്നം. എല്ലാം കൊണ്ടും മികവിൻെറ പര്യായമായ ഒരു വേൾഡ്കപ്പ് ലോകത്തിന് സമ്മാനിക്കാൻ ഖത്തർ ഒരുങ്ങിക്കഴിഞ്ഞു. ഒപ്പം സംഘാടക റോളിലുള്ള അസഖ്യം മലയാളികൾക്കും ഇത് അഭിമാന മുഹൂർത്തം.

(2010 ദക്ഷിണാഫ്രിക്ക, 2014 ബ്രസീൽ, 2018 റഷ്യലോകകപ്പുകളിൽ വളണ്ടിയറായി സേവനം ചെയ്ത പി.കെ നൗഷാദിൻെറ നാലാം ലോകകപ്പാണ് ഖത്തറിലേത്. 2014 ഫിഫ ഫെയർ േപ്ല അവാർഡ് നേടിയ വളണ്ടിയർ ടീം അംഗം, ഐ.എസ്.എൽ ടൂർണമെൻറ് ഓപറേഷൻസ് മാനേജർ എന്നീ പദവികളും വഹിച്ചിരുന്നു)

Tags:    
News Summary - Qatar the best; Malayalees in world cup organizing

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.