ദോഹ: പതിനായിരങ്ങൾ കാണികളായി എത്തുകയും കോടികൾ ലോകം മുഴുക്കെ ടെലിവിഷനു മുന്നിൽ ആകാംക്ഷയോടെ കൺ പാർത്തു നിൽക്കുകയും ചെയ്ത നിർണായക മത്സരത്തിൽ, അർജന്റീന സൗദിക്കെതിരെ അടിച്ചു കയറ്റിയത് 'നാലു ഗോളു'കൾ. പക്ഷേ, റഫറി അനുവദിച്ചത് ഒരെണ്ണം മാത്രം.
പത്താം മിനിറ്റിൽ പെനാൽറ്റിയെ മെസ്സി ഗോൾ ആക്കി. പിന്നീട് മെസ്സിയും ലൗട്ടറോ മാർട്ടിനെസും ചേർന്ന് പലവട്ടം എതിർ വലയിൽ പന്ത് എത്തിച്ചു വിജയഭേരി മുഴക്കിയെങ്കിലും വാറും റഫറിയും അതൊന്നും അനുവദിച്ചില്ല.
മാർട്ടിനസ് ഒരു തവണ ലക്ഷ്യം കണ്ടത് തോൾ ഭാഗം മുന്നിലായെന്ന് കണ്ടാണ് നിഷേധിച്ചത്. ഭാഗ്യം കൂടെയുണ്ടെന്ന് ഉറപ്പായ സൗദി രണ്ടാം പകുതിയിൽ അർജന്റീനയെ വരിഞ്ഞുമുറുക്കുകയായിരുന്നു.
സൗദിയുടെ കളിക്ക് സർക്കാർ അവധി നൽകിയ ദിനത്തിൽ നിറഞ്ഞു കൈയടിച്ച കാണികൾക്ക് മുന്നിലായിരുന്നു സാലിഹ് അൽ ഷഹ്രിയുടെയും സലിം അൽ ദൗസരിയുടെയും ഗോളുകൾ. ഹെർവ് റെനാർഡ് പരിശീലിപ്പിച്ച ടീമിന് അടുത്ത കളികളിൽ കൂടുതൽ കരുത്തോടെ മുന്നേറാനും നോക്ക്ഔട്ട് കാണാനും ഇത് പ്രചോദനമാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.