ദോഹ: ഈ ജയത്തിൽ സന്തോഷമുണ്ട്, പക്ഷേ നോക്കൗട്ട് റൗണ്ട് എന്ന സ്വപ്നത്തിലെത്താൻ കഴിയാത്തതിൻെറ നിരാശയാണ് വലുത് -ബ്രസീലിനെ അട്ടിമറിച്ചപ്പോഴും കാമറൂൺ കോച്ച് റോബർട്ട് സോങ് പൂർണമായും സംതൃപ്തനല്ല. ലോകം ഏറെ ശ്രദ്ധിച്ച ഗ്രൂപ്പ് റൗണ്ടിലെ അവസാന മത്സരത്തിൽ വിൻസെൻറ് അബൂബക്കറിൻെർ ഇഞ്ചുറി ടൈം ഗോളിലായിരുന്നു കാമറൂൺ ബ്രസീലിനെ അട്ടിമറിച്ചത്.
'ആദ്യ രണ്ട് മത്സരങ്ങളിലും കൂടുതൽ മെച്ചപ്പെട്ട പ്രകടനം നടത്താൻകഴിയുമായിരുന്നുവെന്ന് ബ്രസീലിനെതിരായ വിജയം ഞങ്ങളെ ബോധ്യപ്പെടുത്തുന്നു. എങ്കിലും, ബ്രസീലിനെ പോലൊരു ശക്തമായ ടീമിനെതിരെ മികച്ച പ്രകടനം കാഴ്ചവെക്കാൻ കഴിഞ്ഞത് സന്തോഷം നൽകുന്നതാണ്. വെള്ളിയാഴ്ച രാത്രിയിൽ പ്രകടനത്തിൽ ടീം സംതൃപ്തരാണ്. ഈ ടീമിലും കളിക്കാരിലും അഭിമാനിക്കുന്നു. മികച്ചൊരു ടീമാണെന്ന് തെളിയിക്കാൻ കഴിയും. ഇനിയുള്ള യാത്രയിൽ ഈ ഊർജം കരുത്താവും'- കോച്ച് പറഞ്ഞു.
ഗ്രൂപ്പ് 'ജി'യിലെ ആദ്യമത്സരത്തിൽ കാമറൂൺ 3-3ന് സെർബിയക്കെതിരെ സമനില പാലിച്ച് കരുത്തറിയിച്ചിരുന്നു. രണ്ടാം അങ്കത്തിൽ സ്വിറ്റ്സർലൻഡിനോട് 1-0ത്തിന് പൊരുതി കീഴടങ്ങുകയും ചെയ്തു. ആദ്യ രണ്ടു കളിയിലെ മത്സര ഫലത്തിൽ ഒന്നെങ്കിലും അനുകൂലമായൽ ഗ്രൂപ്പിൽ നിന്നും പ്രീക്വാർട്ടറിൽ ഇടം പിടിക്കാമായിരുന്നുവെന്ന നിരാശയിലാണ് ടീം അംഗങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.