കുരുക്കഴിച്ച് കയറാൻ ക്രൊയേഷ്യ

ദോഹ: കളിയിൽ ജ‍യിച്ചത് ബെൽജിയം ആണെങ്കിലും കൈയടി നേടിയത് കാനഡയായിരുന്നു. വിജയപ്രകടനം എന്ന് കാനഡയുടെ കോച്ച് ജോൺ ഹെർഡ്മാൻ ആദ്യ മത്സരത്തെ വിശേഷിപ്പിച്ചതും അതുകൊണ്ട് തന്നെ. ഗ്രൂപ് എഫിൽ ഇന്ന് കഴിഞ്ഞ തവണത്തെ റണ്ണറപ്പുകളായ ക്രൊയേഷ്യക്കെതിരെയാണ് കളി.

ആദ്യ മത്സരത്തിൽ മൊറോകോയോട് സമനിലയിൽ കുരുങ്ങിയ ക്രൊയേഷ്യക്കും മുന്നോട്ടുള്ള പോക്കിൽ ജയം അനിവാര്യം. ബെൽജിയത്തിനെതിരെ 22 ഷോട്ടുകളാണ് കാനഡ ഉതിർത്തത്. ഇതിന് മുമ്പ് ഒരു തവണ മാത്രം ലോകകപ്പ് കളിച്ചവർ. നാലിൽ ഒരു മത്സരത്തിൽപ്പോലും ഗോൾ നേടാൻ കഴിഞ്ഞിട്ടില്ല കാനഡക്ക്.

2018ലെ ഫൈനലിസ്റ്റുകളെന്ന ഖ്യാതിയോടെത്തിയ ക്രൊയേഷ്യയെ ആദ്യ കളി‍യിൽ പക്ഷെ മൊറോകോ പിടിച്ചുകെട്ടുന്നതാണ് കണ്ടത്. ഗോളടിക്കാൻ പോലുമടക്കാൻ ലൂകാ മോഡ്രിചിന്റെ ക്രൊയേഷ്യയെ അവർ അനുവദിച്ചില്ല.

Tags:    
News Summary - qatar world cup-canada-croatia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.