അരനൂറ്റാണ്ടിലേറെ പിന്നിട്ട രണ്ടാം ലോകകിരീട മോഹത്തിന് വിരാമമിടാൻ ഖത്തറിലെത്തിയ ഇംഗ്ലണ്ട് പടയോട്ടം തുടങ്ങി. ഗ്രൂപ് ബിയിലെ ആദ്യ കളിയിൽ ഇറാനെ 6-2നാണ് ഗാരെത് സൗത്ത് ഗെയിറ്റിന്റെ ടീം തരിപ്പണമാക്കിയത്.
തുടക്കം മുതൽ ആക്രമണാത്മക ഫുട്ബാൾ പുറത്തെടുത്ത ഇംഗ്ലീഷുകാർ കളിയുടെ എല്ലാ മേഖലകളിലും ഇറാനെ ബഹുദൂരം പിന്നിലാക്കി. ആദ്യ പകുതിയിൽത്തന്നെ മൂന്നു ഗോൾ ലീഡെടുത്ത ഇംഗ്ലണ്ടിനെതിരെ രണ്ടാം പകുതിയിൽ മൂന്നു ഗോൾകൂടി വഴങ്ങുന്നതിനിടെ രണ്ടു ഗോൾ തിരിച്ചടിക്കാനായതുമാത്രമാണ് ഇറാന് ആശ്വാസം.
ആദ്യ അര മണിക്കൂർ ഗോൾ വഴങ്ങാതെ ഇറാൻ പ്രതിരോധത്തെ പിച്ചിച്ചീന്തി ഇംഗ്ലണ്ട് ആദ്യ പകുതിയുടെ അവസാന 10 മിനിറ്റിൽ മൂന്നുവട്ടം എതിർ വല കുലുക്കുകയായിരുന്നു. ജൂഡ് ബെല്ലിങ്ഹാമിലൂടെ (35) ലീഡെടുത്തശേഷം ബുകായോ സാക (43), റഹീം സ്റ്റർലിങ് (45+1) എന്നിവരും സ്കോർ ചെയ്തു. രണ്ടാം പകുതിയിൽ സാക (62), പകരക്കാരായി എത്തിയ മാർകസ് റഷ്ഫോഡ് (71), ജാക് ഗ്രീലിഷ് (89) എന്നിവർ ആറാട്ട് പൂർത്തിയാക്കി. അതിനിടെ മഹ്ദി തരേമി (65, 90+13-പെനാൽറ്റി) ഇറാനുവേണ്ടിയും ലക്ഷ്യം കണ്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.