'ഡി'യിൽ ഡ്രോ പോരാ

ദോഹ: തുടർച്ചയായ രണ്ടു വിജയങ്ങളുമായി പ്രീ ക്വാർട്ടർ ഫൈനലിലേക്ക് നേരത്തേ ടിക്കറ്റെടുത്ത് നിലവിലെ ചാമ്പ്യന്മാരായ ഫ്രാൻസ്, സമനില പിടിച്ചാലും നോക്കൗട്ടിലെത്താവുന്ന സാഹചര്യത്തിൽ ആസ്ട്രേലിയ, ജയിച്ചാൽ മാത്രം പ്രതീക്ഷയുള്ള ഡെന്മാർക്, അട്ടിമറിക്കും അത്ഭുതങ്ങളും സംഭവിക്കാൻ കാത്തിരിക്കുന്ന തുനീഷ്യ...ഗ്രൂപ് ഡിയിൽ ബുധനാഴ്ച നടക്കുന്ന രണ്ടു ലോകകപ്പ് മത്സരങ്ങളുടെ ആകത്തുക ഇതാണ്.

തുനീഷ്യയാണ് ഫ്രാൻസിന്റെ എതിരാളികൾ. ഡാനിഷിന് ഓസീസും. ഗ്രൂപ് ജേതാവ് പട്ടം ഏറക്കുറെ ഉറപ്പാക്കിയ ഫ്രഞ്ച് സംഘത്തിന് ഹാട്രിക് ജയത്തിനപ്പുറത്തൊന്നും ചിന്തയിലില്ല. യഥാക്രമം നാലു സ്ഥാനങ്ങളിൽ ഫ്രാൻസിന് ആറും ആസ്ട്രേലിയക്കു മൂന്നും ഡെന്മാർക്കിനും തുനീഷ്യക്കും ഓരോ പോയന്റുമാണുള്ളത്. ആദ്യ കളിയിൽ തുനീഷ്യയോട് സമനില വഴങ്ങിയതിന് ഡെന്മാർക് വലിയ വില കൊടുക്കേണ്ടി വന്നു.

പിന്നാലെ ഫ്രാൻസിനോട് തോൽക്കുകയും ചെയ്തു. ബുധനാഴ്ച ആസ്ട്രേലിയയോട് ജയിച്ചില്ലെങ്കിൽ ഡെന്മാർക് പുറത്താവുമെന്ന കാര്യത്തിൽ സംശയമില്ല. സമനിലയിലായാലും ഏഷ്യൻ പ്രതിനിധികളെന്ന മേൽവിലാസം പേറുന്ന ഓസീസിന് 2006നുശേഷം ഒരിക്കൽകൂടി അവസാന 16ൽ ഒന്നാവാം. ആസ്ട്രേലിയയോട് പൊരുതി കീഴടങ്ങിയെങ്കിലും നിലനിൽക്കാനുള്ള ഊർജം രണ്ടു മത്സരങ്ങളും തുനീഷ്യക്ക് നൽകിയിരുന്നു. എങ്കിലും പുറത്താവലിന്റെ വക്കിലാണ് ടീം.

Tags:    
News Summary - qatar world cup-france vs tunisia-australia vs denmark

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.