ദോഹ: 2014ലെ ബ്രസീൽ ലോകകപ്പിനേക്കാളും 2020ലെ ടോക്യോ ഒളിംപിക്സിനേക്കാളും മികവ് ഖത്തർ ലോകകപ്പിനുണ്ടെന്ന് െക്രായേഷ്യൻ മാധ്യമപ്രവർത്തക മാർട്ടിന വാലിസിച്. ഖത്തർ ലോകകപ്പിനെക്കുറിച്ച പാശ്ചാത്യ മാധ്യമങ്ങളുടെ വിമർശനത്തിൽ ഒരുവേള താൻ പോലും അമ്പരന്ന് പോയിട്ടുണ്ടെന്നും െക്രായേഷ്യയിലെ പത്രപ്രവർത്തകരുമായി സംസാരിക്കുമ്പോൾ ഖത്തറിനെക്കുറിച്ച മോശം പരാമർശങ്ങൾ സംബന്ധിച്ച് ഞങ്ങൾ ചർച്ച ചെയ്തിരുന്നുവെന്നും പ്രാദേശിക ദിനപത്രത്തിന് നൽകിയ അഭിമുഖത്തിൽ മാർട്ടിന വാലിസിച് പറഞ്ഞു.
2014ലെ ലോകകപ്പ് ബ്രസീൽ വെച്ച് നടക്കുമ്പോൾ ഞങ്ങൾ മാധ്യമപ്രവർത്തകർക്ക് പോലും നടക്കാൻ കഴിയാത്ത അപകടം പിടിച്ച സ്ഥലങ്ങൾ അവിടെയുണ്ടായിരുന്നു. കഴിഞ്ഞ വർഷം ഒളിംപിക്സ് നടന്ന ടോക്യോവിൽ, എല്ലാ സമയങ്ങളിലും സമരങ്ങൾ നടക്കുകയും അപകടകരമായ സാഹചര്യങ്ങൾ സൃഷ്ടിക്കുകയും ചെയ്തിരുന്നു. എന്നാൽ ഖത്തറിൽ ഇവയൊന്നുമില്ല- അവർ വിശദീകരിച്ചു.
'ഖത്തർ ഏറെ സുരക്ഷിതമായ രാജ്യമാണ്. ഒരു പ്രതിസന്ധിയും അനുഭവിക്കേണ്ടി വന്നിട്ടില്ല. െക്രായേഷ്യൻ ആരാധകരും മാധ്യമപ്രവർത്തകരും ലോകകപ്പിനെ കുറിച്ച് മോശമായൊന്നും സംസാരിക്കുന്നുമില്ല. എല്ലാവരും പ്രത്യേകിച്ച് എല്ലാ െക്രായേഷ്യൻ ആരാധകരും ഇവിടെയെത്തിയതിൽ വളരെ ഹാപ്പിയാണ്'- മാർട്ടിന പറഞ്ഞു.
െക്രായേഷ്യയിലെ ഫുട്ബോളിനെക്കുറിച്ച ചോദ്യത്തിന്, യഥാർത്ഥത്തിൽ ഫുട്ബോൾ ഭ്രാന്താണിപ്പോൾ. ബ്രസീലിനെപ്പോലെയാണ് െക്രായേഷ്യയും. രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട കാര്യം ഫുട്ബോളാണ്. സത്യത്തിൽ, രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട രണ്ടാമത്തെ കാര്യമാണ്. ഒന്നാമത്തെ പ്രധാനപ്പെട്ട കാര്യം, അത് സ്നേഹമാണ്-അവർ ചിരിച്ച് കൊണ്ട് പറഞ്ഞു. ഖത്തറിൽ മാധ്യമപ്രവർത്തകയായെത്തിയ അവർ, എപ്പോഴും െക്രായേഷ്യൻ ജെഴ്സി ധരിച്ചാണ് അവർ ജോലി ചെയ്യുന്നത്.
കടുത്ത ഫുട്ബോൾ േപ്രമിയായ അവർ, ഞാൻ െക്രായേഷ്യക്കാരിയാണെന്നും നിഷ്പക്ഷയാകാൻ എന്നെക്കിട്ടില്ലെന്നും ഞാനീ നിറങ്ങൾ ധരിക്കുന്നതും പിന്തുണ നൽകുന്നതും സാധാരണമാണെന്നും, െക്രായേഷ്യൻ ആരാധകരുമായി മിക്കസമയത്തും ലൈവ് വീഡിയോകൾ ചെയ്യുന്നത് കൊണ്ട് സ്വന്തം രാജ്യത്തിെൻറ ജെഴ്സി ധരിക്കുന്നുവെന്നും അവർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.