ദോഹ: ആദ്യ കളിയിൽ ജർമനിയെ അട്ടിമറിച്ച ജപ്പാനും, സ്പെയിനിന് മുന്നിൽ ഏഴ് ഗോൾ വാങ്ങിക്കൂട്ടിയ കോസ്റ്ററീകയും ഏറ്റുമുട്ടിയപ്പോൾ ജയം കെയ്ലർ നവസിൻെറ കോസ്റ്ററീകക്കൊപ്പം. ലോക രാണ്ടാം നമ്പർ എന്ന പെരുമയുമായി ജയം ആവർത്തിച്ച് പ്രീക്വാർട്ടർ ഉറപ്പിക്കാനിറങ്ങിയ ബെൽജിയത്തെ തരിപ്പണമാക്കിയ മൊറോക്കൻ വിജയം.
ലോകകപ്പ് ഫുട്ബാൾ ഗ്രൂപ്പ് റൗണ്ടിലെ രണ്ടാം ഘട്ടം പുരോഗമിക്കുേമ്പാൾ പ്രീക്വാർട്ടറിലേക്കുള്ള യാത്ര ഓരോ ടീമിനും സങ്കീർണമായി മാറുകയാണ്. തുടർച്ചയായ വിജയങ്ങളുമായി പ്രീക്വാർട്ടർ ബർത്ത് എളുപ്പത്തിൽ ഉറപ്പിച്ചത് നിലവിലെ ചാമ്പ്യന്മാരായ ഫ്രാൻസു മാത്രം.
രണ്ടു കളിയിലും തോറ്റവരായി ആതിഥേയരായ ഖത്തർ, ഗ്രൂപ്പ് 'എഫി'ൽ കാനഡ എന്നിവർക്കു മാത്രമാണ് നിലിൽ പ്രീക്വാർട്ടർ സാധ്യത അടഞ്ഞത്. എന്നാൽ, രണ്ടാം ഘട്ടം പൂർത്തിയാക്കിയ മറ്റു ടീമുകളിൽ പലർക്കും മുന്നോട്ടുള്ള കുതിപ്പ് ഏറെ സങ്കീർണമായി മാറി. ഗ്രൂപ്പ് 'എ'യിൽ ആദ്യകളി ജയിച്ച എക്വഡോറും നെതർലൻഡ്സും രണ്ടാം കളിയിലെ സമനിലയുമായി നാല് പോയൻറിൽ ഒപ്പത്തിനൊപ്പമാണ്.
ഗ്രൂപ്പ് 'ബി'യിൽ ആദ്യകളി ജയിച്ച ഇംഗ്ലണ്ട്, രണ്ടാം അങ്കത്തിൽ അമേരിക്കയോട് സമനില പാലിച്ചപ്പോൾ, ഇറാൻ വെയ്ൽസിനെ അട്ടിമറിച്ച് രണ്ടാം സ്ഥാനത്തേക്കുയർന്നു. രണ്ടു സമനിലകളുമായി രണ്ട് പോയൻറുള്ള അമേരിക്കക്ക് അടുത്ത മത്സരം നിർണായകമായി. അതേസമയം, വെയ്ൽസ് പുറത്തേക്കുള്ള പാതയിലാണ്.
ഗ്രൂപ്പ് 'സി'യിൽ നാലു ടീമുകളും സാധ്യതകളുടെ കളിയിലാണിപ്പോൾ. ഒരു ജയവും ഒരു സമനിലയുമായി പോളണ്ടിന് നാല് പോയൻറ്. ഓരോ ജയവും തോൽവിയുമായി അർജൻറീനയും സൗദി അറേബ്യയും മൂന്ന് പോയൻറുമായി ഒപ്പത്തിനൊപ്പം. ഗ്രൂപ്പ് 'എഫിൽ ക്രൊയേഷ്യ, മൊറോക്കോ ടീമുകൾ നാല് പോയൻറുമായി ഒന്നും രണ്ടും സ്ഥാനത്താണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.