അർജന്റീനയുടെ ലയണൽ മെസ്സിയും ജൂലിയൻ അൽവാരസും അബൂദബിയിലെ നഹ്‍യാൻ സ്റ്റേഡിയത്തിൽ പരിശീലനത്തിൽ

അർജന്റീനയും ജർമനിയും ക്രൊയേഷ്യയും ഇന്നിറങ്ങുന്നു

ലോകകപ്പ് ദിവസങ്ങൾ മാത്രം അടുത്തെത്തിയിരിക്കെ അവസാനവട്ട ഒരുക്കത്തിലാണ് ടീമുകൾ. എല്ലാ ടീമുകളും ലോക പോരാട്ടങ്ങൾക്കുള്ള 26 അംഗ ടീമുകൾ പ്രഖ്യാപിച്ചുകഴിഞ്ഞു. ഇനി പോരാട്ടനാളുകളിലേക്കുള്ള കാത്തിരിപ്പിന്റെ നാലു ദിനങ്ങൾ കൂടി. അടുത്ത മൂന്നു ദിവസങ്ങൾ, അതിനിടയിൽ ചില ടീമുകൾ പരിശീലന മത്സരങ്ങൾക്കിറങ്ങുകയാണ്.

അർജന്റീന, ജർമനി, ക്രൊയേഷ്യ, സെനഗാൾ, പോളണ്ട്, ഇറാൻ, സൗദി അറേബ്യ, തുനീഷ്യ ടീമുകൾ ബുധനാഴ്ച ഇറങ്ങുമ്പോൾ പോർചുഗൽ, ബെൽജിയം, സ്പെയിൻ, മെക്സികോ, ജപ്പാൻ, കാനഡ, കോസ്റ്ററീക, മൊറോക്കോ, സ്വിറ്റ്സർലൻഡ്, ഘാന, കാമറൂൺ, നൈജീരിയ, സെർബിയ ടീമുകൾക്ക് വ്യാഴാഴ്ചയും വെള്ളിയാഴ്ചയുമാണ് മത്സരം. ബ്രസീൽ, ഫ്രാൻസ്, ഇംഗ്ലണ്ട്, നെതർലൻഡ്സ് തുടങ്ങിയ വമ്പന്മാർക്ക് ലോകകപ്പിനുമുമ്പ് ഇനി പരിശീലനമത്സരങ്ങളില്ല.

അർജന്റീനക്ക് ഇന്ന് അബൂദബിയിലെ മുഹമ്മദ് ബിൻ സായിദ് സ്റ്റേഡിയത്തിൽ യു.എ.ഇയുമായാണ് മത്സരം. ജർമനി മസ്കത്തിലെ സുൽത്താൻ ഖാബൂസ് സ്പോർട്സ് കോംപ്ലക്സിൽ ഒമാനുമായി കളിക്കും. റിയാദിൽ ക്രൊയേഷ്യ സൗദിയുമായും യു.എ.ഇയിൽ സെനഗാൾ കസാഖ്സ്താനുമായും വാഴ്സോയിൽ പോളണ്ട് ചിലിയുമായും ഏറ്റുമുട്ടും.

മെക്സികോ-സ്വീഡൻ, ജപ്പാൻ-കാനഡ, സ്പെയിൻ-ജോർഡൻ, കോസ്റ്ററീക-ഇറാഖ്, മൊറോക്കോ-ജോർജിയ, സ്വിറ്റ്സർലൻഡ്-ഘാന മത്സരങ്ങൾ വ്യാഴാഴ്ചയും കാമറൂൺ-പാനമ, പോർചുഗൽ-നൈജീരിയ, ബെൽജിയം-ഈജിപ്ത്, സെർബിയ-ബഹ്റൈൻ മത്സരങ്ങൾ വെള്ളിയാഴ്ചയും നടക്കും.

Tags:    
News Summary - qatar world cup-three days of training

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.