ദോഹ: ഫൈനൽ അധിക സമയത്തേക്കു നീണ്ടതോടെ ഖത്തർ ലോകകപ്പ് മറ്റൊരു ചരിത്രംകൂടി കുറിച്ചു. ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ പിറന്ന ടൂർണമെന്റ്. 172 ഗോളുകളാണ് ഖത്തറിലെ കളിമൈതാനങ്ങളിൽ വിരിഞ്ഞത്. 1998ലും 2014ലും പിറന്ന 171 ഗോളുകളായിരുന്നു മുൻ റെക്കോഡ്.
അർജന്റീന-ഫ്രാൻസ് ഫൈനൽ നിശ്ചിതസമയം പിന്നിടുമ്പോൾ ഖത്തറിലെ ഗോൾനില 170 ആയിരുന്നു. അതേ സ്കോറിൽ കളി തീർന്നിരുന്നെങ്കിൽ ഗോൾ റെക്കോഡ് തകർക്കപ്പെടില്ലായിരുന്നു. എന്നാൽ, 108ാം മിനിറ്റിൽ മെസ്സിയുടെ ഗോളിൽ റെക്കോഡിൽ തുല്യത വരുകയും 118ാം മിനിറ്റിൽ എംബാപ്പെയുടെ ഗോളോടെ പുതിയ റെക്കോഡ് പിറക്കുകയും ചെയ്തു.
1998ൽ ടീമുകളുടെ എണ്ണം 32 ആക്കുകയും മത്സരങ്ങൾ 64 എണ്ണമാവുകയും ചെയ്തതോടെയാണ് ഗോളുകൾ കൂടിത്തുടങ്ങിയത്. അടുത്ത തവണ പങ്കെടുക്കുന്ന ടീമുകളുടെ എണ്ണം 48 ആയി ഉയരുന്നതോടെ മത്സരങ്ങൾ 80ൽ കൂടുതലാവും. അതോടെ ഗോളുകളുടെ എണ്ണം ഇനിയുമുയരും.
ഖത്തർ ലോകകപ്പിൽ ഒരു മത്സരത്തിൽ പിറന്നത് ശരാശരി 2.63 ഗോളുകളാണ്. 1954 സ്വിറ്റ്സർലൻഡ് ലോകകപ്പിലായിരുന്നു ഗോൾ ശരാശരി ഏറ്റവും കൂടുതൽ- 5.38.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.