ദോഹ: ഒരു മാസത്തോളമായി ഖത്തറിലെ ഇന്ത്യൻ ഫുട്ബാൾ ആരാധകർക്ക് കളിയുടെ മഹാമേളയൊരുക്കിയ ‘ഖിയ’ ചാമ്പ്യൻസ് ലീഗിന് വെള്ളിയാഴ്ച കിരീടപ്പോരാട്ടം. രാത്രി എട്ടുമണിക്ക് ദോഹ സ്റ്റേഡിയത്തിലാണ് ഖത്തറിന്റെ ചാമ്പ്യൻ ക്ലബ് സിറ്റി എക്സ്ചേഞ്ചും സഫാരി ഫ്രൈഡേ ഫിഫ മഞ്ചേരി എഫ്.സിയും ഏറ്റുമുട്ടുന്നത്.
ഇന്ത്യൻ സൂപ്പർലീഗിലെയും ഐ ലീഗിലെയും സന്തോഷ് ട്രോഫിയിലെയുമെല്ലാം താരങ്ങളുടെ തിളക്കമാണ് ഇരു ടീമുകളുടെയും കരുത്ത്.സെമിയിൽ മേറ്റ്സ് ഖത്തറിനെയാണ് സിറ്റി എക്സ്ചേഞ്ച് തോൽപിച്ചത്. അഖിൽ, ബിജോ പോൾ, സാദിഖ്, സന്തോഷ് ട്രോഫി താരം നൗഫൽ, ടൂണമെന്റിൽ ഗോളുകൾ വാരിക്കൂട്ടിയ മൗസൂഫ്, കേരള ബ്ലാസ്റ്റേഴ്സ് താരം ഹക്കു തുടങ്ങിയ താരങ്ങളാണ് സിറ്റിയുടെ കരുത്ത്.
ജാംഷഡ്പുർ എഫ്.സിയുടെ ടി.പി. രഹനേഷാണ് സഫാരിയുടെ വലകാക്കുന്നത്. മുഹമ്മദൻസ് താരം ഫസലു, നോർത് ഈസ്റ്റ് താരം മിർഷാദ് എന്നിവർ കളി മെനയുന്നു. ദോഹ സ്റ്റേഡിയം നിറഞ്ഞുകവിയുന്ന പോരാട്ടമാണ് ഫൈനലിൽ പ്രതീക്ഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.