ഖത്തർ ലോകകപ്പിനുള്ള ബ്രസീൽ ടീമിനെ കഴിഞ്ഞദിവസാണ് കോച്ച് ടിറ്റെ പ്രഖ്യാപിച്ചത്. ഇംഗ്ലീഷ് ക്ലബ് ലിവർപൂളിന്‍റെ മുന്നേറ്റതാരം റോബർട്ടോ ഫിർമിനോ 26 അംഗ ടീമിൽ ഇടംപിടിക്കാത്തതാണ് ഏവരെയും ഞെട്ടിച്ചത്. ബ്രസീലിനുവേണ്ടി താരം 55 മത്സരങ്ങൾ കളിച്ചിട്ടുണ്ട്.
ഗബ്രിയേൽ ജിസ്യൂസ്, ഗബ്രിയേൽ മാർട്ടിനെല്ലി, റാഫിഞ്ഞ, ആന്‍റണി ഉൾപ്പെടെയുള്ള താരങ്ങളെല്ലാം ടീമിലുണ്ട്. ടീമിലെ 16 താരങ്ങൾ ഇതുവരെ ലോകകപ്പ് കളിക്കാത്തവരാണ്. ലോകകപ്പ് ടീമിൽ കളിക്കാനാവാത്തതിന്‍റെ നിരാശ 31കാരനായ താരം ഹൃദയസ്പർശിയായ കുറിപ്പോടെയാണ് ആരാധകരുമായി പങ്കിട്ടത്.
ഞാൻ സ്വപ്നം കണ്ടതോ സങ്കൽപ്പിച്ചതോ ആയിരുന്നില്ല ഇതെന്ന് താരം ഇൻസ്റ്റഗ്രാമിൽ കുറിച്ചു. 'നിങ്ങളുടെ സ്നേഹ സന്ദേശങ്ങൾക്ക് നന്ദി പറഞ്ഞ് കടന്നുപോകുകയാണ്. ഏതൊരു താരത്തിന്‍റെയും സ്വപ്നമാണ് ലോകകപ്പ് കളിക്കുന്നത്. എനിക്കും അങ്ങനെ തന്നെയായിരുന്നു. എന്നാൽ, ഞാൻ സ്വപ്നം കണ്ടതോ, സങ്കൽപിച്ചതോടെ ആയ രീതിയിൽ ഇന്നലെ കാര്യങ്ങൾ നടന്നില്ല. പക്ഷേ എനിക്ക് തിരിഞ്ഞുമ്പോൾ, ആ സ്വപ്നത്തിൽ ജീവിക്കാൻ ദൈവം എന്നെ അനുവദിച്ചതിൽ നന്ദിയുണ്ട്' -ഫിർമിനോ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
പരിശീലകൻ യുവാക്കൾക്ക് കൂടുതൽ പ്രധാന്യം നൽകിയതോടെയാണ് താരത്തിന്‍റെ ലോകകപ്പ് സ്വപ്നം ഇല്ലാതായത്. നെയ്മർ ഉൾപ്പെടെ ഒമ്പത് മുന്നേറ്റ താരങ്ങളാണ് ടീമിലുള്ളത്. ടീമിനെ അഭിനന്ദിച്ച താരം, ബ്രസീൽ ടീമിനുവേണ്ടി കളിക്കാനായതിൽ ഏറെ നന്ദിയുണ്ടെന്നും പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.