ഒരു കാലത്ത് ലോകഫുട്ബാൾ നിലങ്ങളെ ത്രസിപ്പിച്ച നക്ഷത്രത്തിളക്കമുള്ള ഇതിഹാസങ്ങൾ ഖത്തർ ലോകകപ്പ് വേദിയിൽ ഒത്തുചേർന്നത് അപൂർവാനുഭവമായി. മെസ്സിയും അർജന്റീനയും ലോകകിരീടത്തിലേക്ക് കൂടുതൽ അടുത്തെത്തിയ ദിനത്തിൽ ക്ലാസിക് സെമി നടന്ന ലുസൈൽ മൈതാനത്തായിരുന്നു ബ്രസീൽ ഫുട്ബാളിലെ വലിയ നക്ഷത്രങ്ങൾ ഒന്നിച്ചുകണ്ടത്. റൊണാൾഡോ, കാർലോസ്, കഫു, ദിദ എന്നിവർക്കൊപ്പം പുൽമൈാതനത്തിനരികെ വീണ്ടും സന്ധിക്കാനായതിന്റെ വിശേഷങ്ങൾ പങ്കുവെച്ച് റൊണാൾഡീഞ്ഞോ തന്നെയാണ് സമൂഹ മാധ്യമത്തിലെത്തിയത്. 'കുടുംബ പുനഃസമാഗമമായി ഇതാ വീണ്ടുമൊരു ലോകകപ്പ്'' എന്ന് താരം കുറിച്ചു.
പഴയകാല മറഡോണ യാത്രകളെ ഓർമിപ്പിച്ച് മെസ്സി നടത്തിയ സോളോ റണ്ണിനെ എഴുന്നേറ്റുനിന്നാണ് റൊണാൾഡീഞ്ഞോ കൈയടിച്ചത്. ഗോൾ ആഘോഷിക്കുന്നത് ബ്രസീൽ ആരാധകരെ ചൊടിപ്പിക്കാമെങ്കിലും പഴയകാല ലാ ലിഗ കൂട്ടുകെട്ടിന്റെ ഓർമകളിലലിഞ്ഞായിരുന്നു താരത്തിന്റെ കൈയടി. ബാഴ്സയിൽ ഇരുവരും ഒത്തുചേർന്ന കാലത്തെ ടീമിന്റെ പ്രകടനം ഇന്നും മധുരിക്കുന്ന ഓർമയാണ്. പ്രായം 42ലെത്തിയ റൊണാൾഡീഞ്ഞോ ഏറെയായി കളത്തിലില്ല.
ഇനിയും ആവേശം നൽകി കളത്തിൽ തുടരുന്ന മെസ്സിയാകട്ടെ, കരിയറിലെ കന്നി ലോകകപ്പിലേക്കുള്ള യാത്രയിലാണ്. ഫ്രാൻസ്-മൊറോക്കോ രണ്ടാം സെമിയിലെ ജേതാക്കളാകും ഫൈനലിൽ അർജന്റീനക്ക് എതിരാളികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.