ബ്രസീൽ മുൻ സൂപർതാരത്തിന്റെ കിരീടസാധ്യത പട്ടികയിൽ അർജന്റീനയുമുണ്ട്

സവോ പോളോ: ഫിഫ ലോകകപ്പിൽ സമീപകാലത്ത് ബ്രസീൽ രണ്ടുവട്ടം കിരീടം ചൂടിയപ്പോഴും മുന്നിൽ പടനയിച്ച്, ഗോളുത്സവം തീർത്ത് റൊണാൾഡോ നസാരിയോയുമുണ്ടായിരുന്നു. അതുകഴിഞ്ഞ് രണ്ടു പതിറ്റാണ്ടായി സാംബ സംഘം കാത്തിരിക്കുകയാണ്. ഇത്തവണയെങ്കിലും ​കിരീടം നേടാനാകുമെന്ന് ടിറ്റെ പറയുമ്പോൾ അതുതന്നെ സംഭവിക്കുമെന്ന് ലോകം മുഴുക്കെ ആരാധക ലോകവും കണക്കുകൂട്ടുന്നു.

പഴയ സൂപർ താരം റൊണാൾഡോക്കും ബ്രസീൽ തന്നെ കപ്പടിക്കുമെന്നാണ് പ്രതീക്ഷ. ''നമ്മുടെത് മികച്ച സംഘമാണ്. ബ്രസീൽ അത്രനല്ല പ്രകടനമാണ് കാഴ്ചവെക്കുന്നതും. യോഗ്യത ഘട്ടങ്ങളിൽ അതിമനോഹരമായാണ് ടീം കളിച്ചത്''- റൊണാൾഡോ പറഞ്ഞു. ലാറ്റിൻ അമേരിക്കൻ യോഗ്യത ഘട്ടം ഏറ്റവും കടുത്തതായിട്ടും സമ്പൂർണ ആധിപത്യം പുലർത്താനായത് ടീമിന്റെ കരുത്തറിയിക്കുന്നുണ്ടെന്നും താരം പ്രതീക്ഷ പങ്കുവെക്കുന്നു.

എന്നാൽ, ബ്രസീലിന് വഴിമുടക്കാൻ മറ്റു ടീമുകളുമുണ്ടെന്ന് റൊണാൾഡോ സമ്മതിക്കുന്നു. ഫ്രാൻസും അർജന്റീനയുമാണ് അതിൽ മുന്നിൽ. അർജന്റീനയെ പിന്തുണക്കാനാകില്ലെങ്കിലും അവർ ഭീഷണിയാണെന്നത് സമ്മതിച്ചേ പറ്റൂ. ജർമനി, ഇംഗ്ലണ്ട്, സ്‍പെയിൻ, പോർച്ചുഗൽ ടീമുകളും ബ്രസീൽ സാധ്യതകളെ അപകടത്തിലാക്കിയേക്കും.

ലോകകപ്പിൽ മിറോസ്ലാവ് ക്ലോസെ ഭേദിക്കുംവരെ ഏറ്റവും ഉയർന്ന സ്കോറർ എന്ന റെക്കോഡ് സ്വന്തമായിരുന്ന താരമാണ് റൊണാൾഡോ. 2002 ലോകകപ്പിൽ ജർമനിക്കെതിരെ ഫൈനലിൽ രണ്ടു ഗോളാണ് താരം സ്വന്തമാക്കിയത്. 

Tags:    
News Summary - Ronaldo: Brazil favourites alongside France and Argentina for World Cup

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.