റൊണാൾഡോ കലിപ്പിലായിരുന്നെന്ന് കോച്ച്

ദോഹ: സ്വിറ്റ്സർലൻഡിനെതിരായ പ്രീക്വാർട്ടർ ഫൈനലിൽ ആദ്യ ഇലവനിലുൾപ്പെടുത്താത്തതിൽ ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് 'കലിപ്പു'ണ്ടായിരുന്നെന്ന് പോർചുഗൽ കോച്ച് ഫെർണാണ്ടോ സാന്റോസ്. റൊണാൾഡോ ടീം വിടുമെന്ന പ്രചാരണങ്ങൾക്കും പോർചുഗൽ ഫുട്ബാൾ ഫെഡറേഷന്റെ നിഷേധങ്ങൾക്കും പിന്നാലെയാണ് കോച്ചിന്റെ പ്രതികരണം.

മത്സരദിവസം ഉച്ചഭക്ഷണത്തിന് ശേഷം റൊണാൾഡോയുമായി സംസാരിച്ചിരുന്നു. കോച്ചിന്റെ ഓഫിസിലേക്ക് റൊണാൾഡോയെ ക്ഷണിക്കുകയും ചെയ്തു. തന്നെ ബെഞ്ചിലിരുത്താനുള്ള തീരുമാനം നല്ലതാണെന്ന് കരുതുന്നുണ്ടോയെന്ന് റൊണാൾഡോ ചോദിച്ചതായി കോച്ച് വെളിപ്പെടുത്തി.

എപ്പോഴും ആദ്യ ഇലവനിലുണ്ടാകുന്ന താരത്തിന് അതൃപ്തിയുണ്ടാകുന്നത് സ്വാഭാവികമാണ്. തന്റെ വാദങ്ങൾ റൊണാൾഡോ അംഗീകരിച്ചതായും കോച്ച് പറഞ്ഞു. റൊണാൾഡോയുടെ പിന്നാലെ കൂടേണ്ടെന്നും താരത്തെ വെറുതെ വിടണമെന്നും പോർചുഗൽ കോച്ച് അഭ്യർഥിച്ചു.

ടീമിൽനിന്ന് പോകുമെന്ന് റൊണാൾഡോ ഒരിക്കലും പറഞ്ഞിട്ടില്ലെന്ന് കോച്ച് വ്യക്തമാക്കി. ഇത്തരം വിവാദങ്ങൾ അവസാനിപ്പിക്കാനുള്ള സമയമായി. പോർചുഗീസ് ഫുട്ബാളിന് റൊണാൾഡോ നൽകിയ സംഭാവനയോർത്ത് അദ്ദേഹത്തെ വെറുതെ വിടണമെന്നും സാന്റോസ് കൂട്ടിച്ചേർത്തു.

Tags:    
News Summary - Ronaldo was in angry- Coach

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.