റിയാദ്: ലോകകപ്പുമായി ബന്ധപ്പെട്ട് ലോകത്തിന്റെ നാനാഭാഗങ്ങളിൽനിന്ന് ഖത്തറിലെത്തിയ ഫുട്ബാൾ പ്രേമികൾക്ക് ആസ്വാദന സംവിധാനങ്ങളൊരുക്കിയും അറിവ് പകർന്നും സൗദി ഹൗസ്.
നിരവധി പേരാണ് നിത്യേന ദോഹ കോർണിഷിൽ സംവേദനാത്മക സ്വഭാവത്തിൽ സ്ഥാപിച്ചിരിക്കുന്ന 'സൗദി ഹൗസ്' സന്ദർശിക്കുന്നത്.
അറബ് ദേശീയ ടീമുകളുടെ ആരാധകർക്കും വിജ്ഞാനകുതുകികൾക്കും കാൽപന്തിന്റെ സൗദി അറേബ്യൻ ചരിത്രം പകർന്ന് നൽകുന്നതോടൊപ്പം രാജ്യത്തിന്റെ പൈതൃകം, സംസ്കാരം, നാഗരികത, കല, കായികവിനോദങ്ങൾ എന്നിവ സംബന്ധിച്ച അറിവുകളും സൗദി ഹൗസ് പങ്കുവെക്കുന്നു.
ലോകകപ്പ് സംഘാടക സമിതിയുടെ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന പ്രധാന മേഖലകളിലൊന്നായ സൗദി ഹൗസിൽ ലോകകപ്പ് മത്സരങ്ങൾ കണ്മുന്നിലെന്നപോലെ വീക്ഷിക്കാൻ കൂറ്റൻ സ്ക്രീനുകൾ സ്ഥാപിച്ചിട്ടുണ്ട്.സൗദിയുടെ സമഗ്രചരിത്രം അനാവരണംചെയ്യുന്ന നിരവധി പവിലിയനുകളും ഒരുക്കിയിരിക്കുന്നു.
വ്യത്യസ്ത ദേശീയതകളും സംസ്കാരങ്ങളും പുലർത്തുന്ന നിരവധി പേരെയാണ് സൗദി ഹൗസ് ആകർഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.