ദോഹ: ലോകകപ്പ് ഫുട്ബാൾ വേദിയായ ലുസൈൽ സ്റ്റേഡിയത്തിൽ ഡ്യൂട്ടിക്കിടെ വീണു പരിക്കേറ്റ സുരക്ഷാ ജീവനക്കാരൻ മരിച്ചു. ഡിസംബർ 10നായിരുന്നു കെനിയക്കാരനായ ജോൺ ജുവാ കിബുയിക്ക് (24) സ്റ്റേഡിയത്തിന്റെ മുകൾ നിലയിൽനിന്നു വീണ് ഗുരുതര പരിക്കേറ്റത്.
ഉടൻ അടിയന്തര ചികിത്സ ലഭ്യമാക്കി ഹമദ് മെഡിക്കൽ കോർപറേഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ബുധനാഴ്ച മരിക്കുകയായിരുന്നുവെന്ന് സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി അറിയിച്ചു. അപകട സാഹചര്യത്തെ കുറിച്ച് അന്വേഷണം പ്രഖ്യാപിച്ചതായി സുപ്രീം കമ്മിറ്റി വ്യക്തമാക്കി.
കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും ദുഖത്തിൽ പങ്കുചേരുന്നതായി എസ്.സി അനുശോചന സന്ദേശത്തിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.