ചെറിയ രാജ്യം വലിയ വിജയം

റേഡിയോയിൽ കൗണ്ട്ഡൗൺ പറഞ്ഞു പറഞ്ഞ് ഒടുവിൽ നവംബർ 20 ന് കിക്കോഫ്‌ ചെയ്ത ലോക മാമാങ്കം ഇന്നിതാ കൊടിയിറങ്ങുന്നു. ചെറിയരാജ്യമാണ്, ഇവരേ കൊണ്ട് ഇത് മികച്ചതാക്കാൻ പറ്റുമോ...?. ആ ചോദ്യങ്ങൾക്കുള്ള മറുപടി ഇങ്ങനെ ഏറ്റവും മികച്ചസംഘാടനം തന്നെയായിരുന്നു

ഈ ലോക്കപ്പിൽ ഏറ്റവും കൂടുതൽ ശ്രദ്ധ ആകർഷിച്ചത് മനോഹരമായ എട്ട് സ്റ്റേഡിയങ്ങൾ ആണ്. ഒരു മാച്ച് കഴിഞ്ഞു അടുത്ത സ്റ്റേഡിയത്തിലേക്ക് പോകാനായി മികച്ച യാത്ര സൗകര്യം, എല്ലാവർക്കും പൊതുഗതാഗതത്തിൽ സൗജന്യയാത്ര, ഭിന്നശേഷിക്കാർക്ക് നൽകിയ പ്രത്യേകപരിഗണന, പരിസ്ഥിതി സൗഹൃദ ലോകകപ്പ്.. കുറ്റകൃത്യങ്ങളും അക്രമസംഭവങ്ങളുമൊന്നുമില്ലാതെ എല്ലാവർക്കും ആസ്വാദ്യകരമായ മനോഹരമായ ലോകകപ്പ്. മുൻകാല ലോകകപ്പുകളിൽ വിവിധ അക്രമസംഭവവും ഹൂളിഗാനിസവുമായി അറസ്റ്റുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത് പതിവാണെങ്കിൽ ഇവിടെ എല്ലാം ശാന്തം.

നെഗറ്റീവ് വാർത്തകൾ തേടി വന്ന വിദേശ മാധ്യമപ്രവർത്തകർ വരെ, ഏറ്റവും മികച്ച ലോകകപ്പ് എന്ന് വാർത്തയെഴുതി മടങ്ങുന്നു. നേരത്തെ പറഞ്ഞു കേട്ടതെല്ലാം നുണകഥകളായിരുന്നുവെന്ന് അവരും സാക്ഷ്യപ്പെടുത്തുന്നു. ഖത്തർ നലകിയ ഖൽബുമായി ആരാധകർ തിരിച്ചു പോകുമ്പോൾ, ഏറ്റവും മികച്ച ഹോസ്പിറ്റാലിറ്റിക് അവർ തിരികെ പറയുകയാണ് ശുക്രൻ ഹബീബി (ശുക്രൻ യാ ഖത്തർ). സ്റ്റേഡിയങ്ങളിലും ഫാൻഫെസ്റ്റിലും, ഫാൻസോണുകളിലും ആട്ടവും, പാട്ടും വെടികെട്ടുമൊക്കെയായി രാത്രിയും പകലുമെന്നില്ലാതെ ഓരോരുത്തരും ആസ്വദിച്ചു.

ഇനി ഒരിക്കലും നമ്മൾ മലയാളികൾക്ക് ഇതുപോലേ ലോകകപ്പ് ആസ്വദിക്കാൻ കഴിയില്ല. കളത്തിൽ അട്ടിമറികളുടെ ലോകകപ്പായിരുന്നു ഇത്. സങ്കടങ്ങളും, സന്തോഷങ്ങളും നിറഞ്ഞ ലോകകപ്പ്. മലയാളികൾ ഏറ്റവും കൂടുതൽ ഭാഗമായ ലോകകപ്പ് കേരളത്തിൻെറ രണ്ടു ജില്ലകളുടെ അത്രയും വലുപ്പമുള്ള ഈ കൊച്ചു രാജ്യം ഇന്ന് അറബ് ലോകത്തിന് അഭിമാനമായി, ലോകത്തിന് മാതൃകയും സൃഷ്ടിച്ചു. സാഹോദര്യം, സൗഹൃദം, പരസ്പര സഹകരണം, നിലപാട്, ആതിഥ്യ മര്യാദ ഇവിടെ എല്ലാം ഉണ്ട് ഭായ്.. അതുകൊണ്ടു തന്നെയാണ് ഈ നാടിനേയും ഇവിടുത്തെ ഭരണാധികാരികളെയും എല്ലാവരും ഇഷ്ടപെടുന്നത്. 

Tags:    
News Summary - Small country and big success

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.