കളിക്കാൻ പരിക്ക് അനുവദിച്ചേക്കില്ല; എന്നിട്ടും സണ്ണിനെ ടീമിലിട്ട് ദക്ഷിണ​ കൊറിയ

സോൾ: ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ പരിക്കേറ്റ് പുറത്തിരിക്കുന്ന ടോട്ടൻഹാം താരം സൺ ഹ്യൂങ് മിൻ ലോകകപ്പിനുള്ള ദക്ഷിണ കൊറിയൻ ടീമിൽ. ഇടതു കണ്ണിന് പരിക്കേറ്റ് കഴിഞ്ഞയാഴ്ച ശസ്ത്രക്രിയക്ക് വിധേയനായ താരം ദക്ഷിണ കൊറിയയുടെ ഗ്രൂപ് മത്സരങ്ങൾ കളിക്കുമോയെന്ന് വ്യക്തമല്ല. താരവുമായും ടോട്ടൻഹാം ​മെഡിക്കൽ സംഘവുമായും വിഷയത്തിൽ ബന്ധപ്പെട്ടുവരികയാണെന്ന് ദക്ഷിണ കൊറിയൻ ഫുട്ബാൾ അധികൃതറ വ്യക്തമാക്കി. എന്നാൽ, രാജ്യത്തിന്റെ നോക്കൗട്ട് സ്വപ്നങ്ങളിലെ പ്രധാന കണ്ണിയായ താരത്തിനു വേണ്ടി കാത്തിരിക്കാൻ തയാറാണെന്നാണ് അധികൃതരുടെ നിലപാട്.

സണ്ണിന് അവധി ആവശ്യം വന്നാൽ കളിപ്പിക്കാനായി ഒരു താരത്തെ കൂടി പ്രഖ്യാപിച്ചിട്ടുണ്ട്.

നവംബർ 24ന് ഉറുഗ്വായ്ക്കെതിരെയാണ് ദക്ഷിണ കൊറിയയുടെ ആദ്യ മത്സരം. ദേശീയ ടീമിനായി 106 കളികളിൽ 35 ഗോളുകൾ കുറിച്ച സണ്ണിനെ കൂട്ടുപിടിച്ച് നോക്കൗട്ട് കടക്കാമെന്ന പ്രതീക്ഷയിലാണ് കൊറിയക്കാർ. പോർച്ചുഗൽ കൂടി ഉൾപ്പെട്ട ഗ്രൂപിൽ ഘാനയാണ് അവശേഷിക്കുന്ന ടീം. കഴിഞ്ഞ ദിവസം സന്നാഹ മത്സരത്തിൽ ടീം ഐസ്‍ലാൻഡിനെ എതിരില്ലാത്ത ഒരു ഗോളിന് വീഴ്ത്തിയിരുന്നു. 

Tags:    
News Summary - Son Heung-min Named In South Korea's Squad For FIFA World Cup Despite Injury

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.