ദോഹ: ആദ്യ കളിയിൽ ഉറുഗ്വായിയെ സമനിലയിൽ തളച്ച് ഗ്രൂപ് എച്ചിൽനിന്ന് വിലപ്പെട്ട ഒരു പോയന്റ് കൈക്കലാക്കിയവർ ദക്ഷിണ കൊറിയ, തോറ്റെങ്കിലും പോർചുഗലിന്റെ ഗോൾപോസ്റ്റിൽ രണ്ടു തവണ പന്തെത്തിക്കാൻ കഴിഞ്ഞതിന്റെ ആത്മവിശ്വാസത്തിൽ ഘാന. തിങ്കളാഴ്ചത്തെ മത്സരത്തിൽ ഇരു ടീമിനും വിജയം അനിവാര്യം. ഏഷ്യയിൽനിന്ന് ഏറ്റവുമധികം ലോകകപ്പ് കളിച്ചവരാണ് ദക്ഷിണ കൊറിയ. ഒന്നാം റൗണ്ടിൽ പുറത്താകൽ ശീലമാക്കിയവർ പക്ഷേ 2002ൽ ആതിഥ്യമരുളിയപ്പോൾ സെമിഫൈനലിലെത്തി അത്ഭുതം കാട്ടി. ഗ്രൂപ്പിലെ അവസാന മത്സരം പോർചുഗലിനെതിരെയാണെന്നതിനാൽ നോക്കൗട്ട് പ്രതീക്ഷ നിലനിർത്താൻ വിജയത്തിൽ കുറഞ്ഞൊന്നും കൊറിയൻ സംഘത്തിന് ആവശ്യമില്ല. 2010ലെ ക്വാർട്ടർ ഫൈനൽ പ്രവേശനമാണ് ഘാനയുടെ ഇതുവരെയുള്ള ഏറ്റവും മികച്ച പ്രകടനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.