സോൾ: ദക്ഷിണ കൊറിയയെയും അതുവഴി ഏഷ്യയെയും ആധിയിലാക്കി പരിക്കുമായി പുറത്തിരുന്ന സൂപർ താരം സൺ ഹ്യൂങ് മിൻ ലോകകപ്പിൽ ഇറങ്ങും. ഇടതു കണ്ണിന് പരിക്കേറ്റ് പുറത്തിരുന്ന താരത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ സ്ഥിരീകരിച്ചു.
ചാമ്പ്യൻസ് ലീഗിൽ ടോട്ടൻഹാമിനായി കളിക്കുന്നതിനിടെയാണ് സണ്ണിന് പരിക്കേറ്റത്. ഏറെ നേരം മൈതാനത്തുകിടന്ന താരം ശസ്ത്രക്രിയക്ക് വിധേയമായിരുന്നു.
'സ്വന്തം രാജ്യത്തിനായി ബൂട്ടുകെട്ടുകയെന്നത് വളർന്നുവരുന്ന നിരവധി കുഞ്ഞുങ്ങളുടെ മോഹമാണ്. അങ്ങനെയായിരുന്നു ഞാനും. ഈ അവസരം ഞാൻ നഷ്ടപ്പെടുത്തില്ല''- താരം കുറിച്ചു.
രാജ്യത്തിനായി 104 മത്സരങ്ങളിൽ 35 ഗോളുകൾ നേരിയ സണ്ണിലാണ് ദക്ഷിണ കൊറിയയുടെ ലോകകപ്പ് സ്വപ്നങ്ങൾ. താരം പുറത്തായാൽ രണ്ടാം റൗണ്ട് കടക്കുക പോലും ടീമിന് എളുപ്പമാകില്ല.
നവംബർ നാലിനാണ് ഖത്തറിൽ കൊറിയൻ ടീമിന്റെ ആദ്യ മത്സരം. ഘാന, പോർച്ചുഗൽ ടീമുകളാണ് ഗ്രൂപ് എച്ചിലെ മറ്റുള്ളവർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.