ഖത്തർ ലോകകപ്പിനുള്ള 26 അംഗ ടീമിനെ സ്പെയിൻ പ്രഖ്യാപിച്ചു. പി.എസ്.ജി സൂപ്പർതാരം സെർജിയോ റാമോസും ലിവർപൂൾ മധ്യനിര താരം തിയാഗോ അൽകന്‍റാരയും മാഞ്ചസ്റ്റർ യുനൈറ്റഡ് താരം ഡേവിഡ് ഡി ഹിയയും സ്ക്വാഡിലില്ല.
അൽവാരോ മൊറാട്ട, അൻസു ഫാറ്റി, ഫെറാൻ ടോറസ്, നികോ വില്യംസ്, യെറെമി പിനോ, മാർകോ അസെൻസിയോ, ഡാനി ഓൽമോ എന്നിവരാണ് മുന്നേറ്റ നിരയിൽ. മധ്യനിരയില്‍ തന്ത്രങ്ങള്‍ മെനയാന്‍ പരിചയസമ്പന്നനായ സെര്‍ജിയോ ബുസ്‌കെറ്റ്‌സ്, റോഡ്രി, പെഡ്രി, കോകെ, ഗാവി, കാര്‍ലോസ് സോളര്‍, മാര്‍ക്കോസ് ലോറന്റെ എന്നിവരുണ്ട്.
ഡാനി കാർവഹാൽ, സീസർ അസ്പിലിക്കേറ്റ, എറിക് ഗാർഷ്യ, ടോറസ്, ഹ്യൂഗോ ഗലിമൻ, ലപോർട്ട, ജോർദി ആൽബ, ജോസ് ഗയ എന്നിവരാണ് പ്രതിരോധ നിരക്കാർ.
ഉനായ് സിമോണാണ് സ്‌പെയിനിന്റെ ഒന്നാം നമ്പര്‍ ഗോള്‍ കീപ്പര്‍. ഡേവിഡ് റായ, റോബര്‍ട്ട് സാഞ്ചെസ് എന്നിവരും ഗോള്‍കീപ്പര്‍മാരായി ടീമിലുണ്ട്. നവംബർ 23നാണ് ടീമിന്‍റെ ആദ്യ മത്സരം. കോസ്റ്റാറിക്കയാണ് എതിരാളികൾ. ജെർമനി, ജപ്പാൻ എന്നിവരാണ് ഗ്രൂപിലെ മറ്റു ടീമുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.