ലോകകപ്പ്​ വേദിയിലെ സുരക്ഷാ സംഘം 

ടിക്കറ്റില്ലാതെ കളികാണാൻ വരരുത്​; കർശന നടപടി

ദോഹ: മാച്ച്​ ടിക്കറ്റില്ലാതെ​ എത്തി എങ്ങനെയെങ്കിലും സ്​റ്റേഡിയത്തിൽ പ്രവേശിച്ച്​ കളികാണാമെന്ന്​ കരുതുന്നവർ സൂക്ഷിക്കുക. ഇത്തരം ഒറ്റപ്പെട്ട സംഭവങ്ങൾ ശ്രദ്ധയിൽ പെട്ടതായും, കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ലോകകപ്പ്​ സുരക്ഷാ വിഭാഗം മുന്നറിയിപ്പ്​ നൽകുന്നു. മത്സരങ്ങളിൽ പങ്കെടുക്കുന്നവർ അതത് മത്സരത്തിെൻറ ടിക്കറ്റുകൾ കൈവശം വെക്കണമെന്നും ടൂർണമെൻറ് സേഫ്റ്റി ആൻഡ് സെക്യൂരിറ്റി ഓപറേഷൻസ്​ കമ്മിറ്റി അറിയിച്ചു.

മത്സര ടിക്കറ്റുകൾ കൈവശം വെക്കാതെ ആരാധകർ സ്​റ്റേഡിയങ്ങളിലേക്ക് യാത്ര ചെയ്യരുതെന്ന് അഭ്യർത്ഥിച്ച സുരക്ഷാ വകുപ്പ്, കൃത്യമായ ടിക്കറ്റില്ലാതെ സ്​റ്റേഡിയങ്ങളിലേക്ക് പ്രവേശിക്കാനുള്ള ആരാധകരുടെ ശ്രമങ്ങൾ വർധിച്ചു വരുന്നുണ്ടെന്നും വ്യക്തമാക്കി. ഇത്തരം സംഭവങ്ങളെ സുരക്ഷാ സംഘങ്ങൾ വളരെ ഗൗരവമായി തന്നെ നേരിടുമെന്നും അതിനനുസരിച്ച് നിയമനടപടി കൈക്കൊള്ളുമെന്നും അധികൃതർ പറഞ്ഞു.

മത്സരങ്ങളിൽ പങ്കെടുക്കാൻ സ്​റ്റേഡിയങ്ങളിലേക്ക് എത്താൻ താൽപര്യമുള്ളവർ ടിക്കറ്റുകളുടെ ലഭ്യത പരിശോധിക്കുന്നതിനും ലഭ്യമായ ടിക്കറ്റുകൾ വാങ്ങുന്നതിനുമായി FIFA.com/tickets സന്ദർശിക്കണമെന്നും സുരക്ഷാ വകുപ്പ് ആരാധകരോടാവശ്യപ്പെട്ടു. 

Tags:    
News Summary - Strict action against those who come without tickets to world cup

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.