കേരളത്തിലെ മെസ്സി ഭ്രമം സ്പാനിഷ് ഭാഷയിൽ വിവരിക്കുന്ന മലയാളി വിദ്യാർഥിനിയുടെ വിഡിയോ ഏറ്റെടുത്ത് സമൂഹ മാധ്യമങ്ങൾ

ഖത്തറിലെത്തിയ അർജന്റീനിയൻ ചാനലുമായി കേരളത്തിലെ മെസ്സി-അർജന്റീന ഫാൻസിന്റെ ആവേശം സ്പാനിഷ് ഭാഷയിൽ വിവരിക്കുന്ന മലയാളി വിദ്യാർഥിനിയുടെ അഭിമുഖം ​ഏറ്റെടുത്ത് സമൂഹ മാധ്യമങ്ങൾ. കണ്ണൂർ പാപ്പിനിശ്ശേരി സ്വദേശിനി ജുഷ്ന ഷാഹിനാണ് അർജന്റീനയിൽ നിന്നുള്ള 'ഫിലോ ന്യൂസി'നോട് കേരളത്തിന്റെ ഫുട്ബാൾ ജ്വരം പങ്കുവെക്കുന്നത്. ഖത്തർ ലോകകപ്പ് മീഡിയ സെന്ററിൽ നിന്നുള്ള അഭിമുഖം ഇൻസ്റ്റഗ്രാമിൽ രണ്ട് ദിവസത്തിനകം രണ്ടര ലക്ഷം പേർ കാണുകയും മുപ്പതിനായിരത്തോളം പേർ ലൈക്ക് ചെയ്യുകയും ചെയ്തു.

സ്​പാനിഷ്​ ഭാഷയിൽ ഡൽഹി ജവഹർലാൽ നെഹ്റു സർവകലാശാലയിൽനിന്ന് പി.ജി പൂർത്തിയാക്കി സ്പെയിനിലെത്തിയ ജുഷ്ന ഷാഹിൻ, യൂറോപ്യൻ ഫുട്ബാൾ ചാമ്പ്യൻഷിപ്പുകളുടെ അക്രഡിറ്റേഷൻ നേടിയ പരിചയവുമായാണ് ഖത്തർ ലോകകപ്പിനെത്തിയത്.

പ്രമുഖരായ സ്​പോർട്സ് ജേണലിസ്റ്റുകളെ വാർത്തെടുക്കുന്ന റയൽ മാഡ്രിഡ് യൂനിവേഴ്സിറ്റിയിൽ എം.എ സ്പോർട്​സ്​ ജേണലിസം കോഴ്സിൽ പ്രവേശനം ലഭിച്ച ജുഷ്​ന ഭർത്താവ് അവാദ് അഹമ്മദിനും ഒന്നര വയസ്സുകാരി മകൾ എവ ഐറീനുമൊപ്പമാണ് സ്പെയിനിൽ കഴിയുന്നത്.

Tags:    
News Summary - The social media picked up the video of a Malayali student describing the Messi obsession in Kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.