താരങ്ങൾക്കൊപ്പം നമ്മുടെ കുട്ടികളെയും ലോകം കണ്ടു

ദോഹ: പന്തുതട്ടാനില്ലെങ്കിലും ഗ്രൂപ് റൗണ്ടിലെ ആദ്യ മത്സരം മുതൽ അർജൻറീനയും ഫ്രാൻസും ഏറ്റുമുട്ടിയ ഫൈനൽ പോരാട്ടംവരെ ലോകകപ്പിന്റെ ഗ്രൗണ്ടിൽ മലയാളികളുണ്ടായിരുന്നു. ഇതിഹാസതാരങ്ങൾ ലോകം കാത്തിരിക്കുന്ന പോരാട്ടങ്ങൾക്കായി കളത്തിലേക്ക് നീങ്ങുേമ്പാൾ അവരുടെ കൈപിടിച്ച് ആനയിക്കാൻ മലയാളി കുരുന്നുകൾ.

ലോകമെങ്ങുമുള്ള ടെലിവിഷൻ സ്ക്രീനുകൾക്കു മുന്നിൽ ശതകോടി ജനങ്ങൾ കാത്തിരിക്കുേമ്പാൾ ലയണൽ മെസ്സിയും കിലിയൻ എംബാപ്പെയും ഡി മരിയയും ഹാരി കെയ്നും കളത്തിലേക്കിറങ്ങുേമ്പാൾ അവർക്കൊപ്പം ലോകമാകെ കണ്ട കുട്ടികളിൽ നമ്മുടെ നാട്ടുകാരും ഏറെയുണ്ടായിരുന്നു.

മു​ഹ​മ്മ​ദ്​ സി​യാ​ൻ സ്വി​റ്റ്​​സ​ർ​ല​ൻ​ഡ്​ പ​താ​ക​യു​മാ​യി മൈ​താ​ന​ത്തേ​ക്ക്

 

ഖത്തറിലെ വിവിധ സ്കൂളുകളിൽനിന്നും സ്പോർട്സ് അക്കാദമികളിൽ നിന്നുമായി തിരഞ്ഞെടുക്കപ്പെട്ടവരായിരുന്നു ഏറെയും. ഇതിനുപുറമെ, ഫിഫ പങ്കാളികളുടെ സ്പോൺസർഷിപ്പിൽ തിരഞ്ഞെടുക്കപ്പെട്ടവരുമായി 64 മത്സരങ്ങളിൽ ഒട്ടുമിക്ക കളികളിലുമായി മലയാളി കുട്ടികളും മൈതാനമധ്യത്തിലേക്ക് നീങ്ങി.

ലോകകപ്പ് സംഘാടനവും വളൻറിയർമാരുമായി അടിമുടി മലയാളികളുടെ മേളയായി മാറിയ ലോകകപ്പിന്റെ ഏറ്റവും ശ്രേദ്ധയമായ മറ്റൊരു കേരള പങ്കാളിത്തമായിരുന്നു ഇത്. സൂപ്പർതാരങ്ങളെ അരികിൽനിന്ന് കാണാനും അവർക്ക് ഹസ്തദാനം നൽകാനും ഒപ്പം നിൽക്കാനും കഴിഞ്ഞതിന്റെ ആവേശത്തിലാണ് മലയാളികളായ ഒരുപിടി കുരുന്നുകൾ.

അ​ഹ​ദ്​ നാ​സി​ഫ്​ ക്രൊ​യേ​ഷ്യ​യു​ടെ ലൊ​വ്​​റോ മ​യേ​റി​നൊ​പ്പം

 

മൊറോക്കോ-ക്രൊയേഷ്യ ലൂസേഴ്സ് ഫൈനലിലായിരുന്നു കോഴിക്കോട് സ്വദേശികളും സഹോദരങ്ങളുമായ അബ്ദുൽ അഹദ് നാസിഫും അഫാഫ നാസിഫും െപ്ലയേഴ്സ് എസ്കോട്ടായി കളത്തിലേക്ക് നീങ്ങിയത്. ക്രൊയേഷ്യയുടെ ലൊവ്റോ മയേറിന് കൂട്ടായിരുന്നു അബ്ദുൽ അഹദ് എങ്കിൽ, മൊറോക്കോ നായകൻ ഹകീം സിയഷിനെ കളത്തിലേക്ക് ആനയിച്ചത് അഫാഫയായിരുന്നു. എം.ഇ.എസ് ഇന്ത്യൻ സ്കൂൾ വിദ്യാർഥികളാണ് ഇരുവരും.

സു​ഹ ആ​ഷി​ഖ്​ ഇം​ഗ്ല​ണ്ട്​-​സെ​ന​ഗാ​ൾ മ​ത്സ​ര​ത്തി​നാ​യി ​െപ്ല​യ​ർ എ​സ്​​കോ​ർ​ട്ട്​ ആ​യി എ​ത്തി​യ​പ്പോ​ൾ

 

തൃശൂർ വെങ്കിടങ്ങ് കണ്ണോത്ത് വൈശ്യംവീട്ടിൽ ആഷിക് അസീസിന്റെയും റോഷ്നയുടെയും മക്കളായ സുഹാ ആഷിക്കും മുഹമ്മദ് സിയാനും. ഇംഗ്ലണ്ട്-സെനഗാൾ മത്സരത്തിൽ താരങ്ങളെ മൈതാനത്തേക്ക് ആനയിച്ച സംഘത്തിൽ ഒരാളായിരുന്നു സുഹ ആഷിക്. പോർചുഗൽ -സ്വിറ്റ്സർലൻഡ് മത്സരത്തിൽ മൈതാനത്ത് പതാകയുമായെത്തിയവരിൽ സിയാനുമുണ്ടായിരുന്നു.

അ​മാ​ന ഫാ​ത്തി​മ സാ​ജി​ദ്​ അ​ർ​ജ​ൻ​റീ​ന ടീം ​അം​ഗ​ങ്ങ​ളാ​യ എ​ൻ​സോ ഫെ​ർ​ണാ​ണ്ട​സ്​ യൂ​ലി​യ​ൻ അ​ൽ​വാ​ര​സ്​ എ​ന്നി​വ​ർ​ക്കൊ​പ്പം

 

അർജൻറീനയും െക്രായേഷ്യയും ലുസൈൽ സ്റ്റേഡിയത്തിൽ ഏറ്റുമുട്ടിയ ഒന്നാം സെമിഫൈനലിലായിരുന്നു െപ്ലയർ എസ്കോർട്ടായി എം.ഇ.എസ് ഇന്ത്യൻ സ്കൂളിലെ നാലാം ക്ലാസുകാരി അമാന ഫാത്തിമ സാജിദ് ഗ്രൗണ്ടിലെത്തിയത്. അർജൻറീനയുടെ സൂപ്പർതാരം യൂലിയൻ അൽവാരസിന്റെ കൈപിടിച്ച് ഗ്രൗണ്ടിലെത്തിയതിന്റെയും ലയണൽ മെസ്സിയെ അരികിൽനിന്നു കണ്ട് ഹായ് പറഞ്ഞതിന്റെയും ത്രില്ലിലാണ് കൊച്ചുമിടുക്കി. സഹോദരൻ മുഹമ്മദ് അയാൻ സാജിദ് അൽ തുമാമ സ്റ്റേഡിയത്തിൽ നടന്ന പോർചുഗൽ-മൊറോക്കോ മത്സരത്തിൽ ബിയറർ ടീം അംഗമായി മൈതാനത്തുണ്ടായിരുന്നു.

മൊ​റോ​ക്കോ ക്യാ​പ്​​റ്റ​ൻ ഹ​കീം സി​ഷ​യി​ന്റെ എ​സ്​​കോ​ർ​ട്ടാ​യി നീ​ങ്ങു​ന്ന അ​ഫാ​ഫ നാ​സി​ഫ്

 

തൃശൂർ ചാവക്കാട് സ്വദേശി സാജിദ് എൻ.ടിയുടെയും സോയയുടെയും മക്കളായ ഇരുവരും സുപ്രീം കമ്മിറ്റി യൂത്ത് പ്രോഗ്രാംവഴിയാണ് തിരഞ്ഞെടുക്കപ്പെട്ടത്. ഇവർ ഉൾപ്പെടെ ഗ്രൂപ്, നോക്കൗട്ട് റൗണ്ടുകളിൽ വിവിധ ടീമുകൾ കളത്തിലിറങ്ങുേമ്പാൾ കളിക്കാരുടെ കൈപിടിച്ചും ദേശീയ ഗാനമുയരുേമ്പാൾ നിരന്നുനിന്നും മലയാളി കുട്ടികൾ ഈ ലോകകപ്പിൽ താരങ്ങളായി. ഇന്ത്യൻ സ്കൂൾ ഉൾപ്പെടെ വിവിധ സ്കൂളുകളിൽനിന്നുള്ള വിദ്യാർഥികളെ സുപ്രീംകമ്മിറ്റി യൂത്ത് പ്രോഗ്രാം വഴിയാണ് തെരഞ്ഞെടുത്തത്.

Tags:    
News Summary - The world saw our children along with the football stars

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.