അഭിമാനമാണ്​ ഈ ടീം; മൊറോക്കോക്ക്​ അഭിനന്ദനവുമായി ദുബൈ ഭരണാധികാരികൾ

ദുബൈ: ലോകകപ്പ്​ ഫുട്​ബാൾ സെമിഫൈനലിൽ ഫ്രാൻസിനോട്​ തോറ്റ മൊറോക്കൻ ടീമിന്​ അഭിനന്ദനവുമായി ദുബൈ ഭരണാധികാരികൾ. ഈ ടീമിന്‍റെ പ്രകടനത്തിലും ധീരതയിലും സ്പിരിറ്റിലുമെല്ലാം അഭിമാനമുണ്ടെന്ന്​ യു.എ.ഇ വൈസ്​ പ്രസിഡന്റും ​പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ്​ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂം ട്വീറ്റ്​ ചെയ്തു. ലോക മാമാങ്കത്തിൽ അറബ്​ ജനതയുടെ തലയുയർത്തിപ്പിടിക്കാൻ മൊറോക്കോക്ക്​ കഴിഞ്ഞു. അറ്റ്​ലസ്​ ലയൺസിന്​ നന്ദി അറിയിക്കുന്നതായും ശൈഖ്​ മുഹമ്മദ്​ പറഞ്ഞു.

അസാധാരണ പ്രകടനത്തിലൂടെ അറബ്​ ജനതയുടെ അഭിമാനമാകാൻ മൊറോക്കോക്ക്​ കഴിഞ്ഞതായി ദുബൈ കിരീടാവകാശിയും എക്​സിക്യൂട്ടീവ്​ കൗൺസിൽ ചെയർമാനുമായ ശൈഖ്​ ഹംദാൻ ബിൻ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂം ട്വീറ്റ്​ ചെയ്തു. മൊറോക്കൻ താരങ്ങൾക്ക് നന്ദി. നിശ്ചയദാർഢ്യവും അഭിലാഷവും ഉണ്ടെങ്കിൽ ഒന്നും അസാധ്യമല്ലെന്ന് അറിയാവുന്ന അറബ്​ ജനതക്ക്​ നിങ്ങൾ അഭിമാനമാണ്​. എല്ലായിടത്തും അറബ് യുവാക്കൾക്ക് നല്ലത്​ സംഭവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെയെന്നും ഹംദാൻ പറഞ്ഞു.

Tags:    
News Summary - This team is proud; Dubai rulers congratulated Morocco

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.