ബംഗളൂരു: ലയണൽ മെസ്സിയുടെ അവസാന ലോകകപ്പായതിനാൽ താൻ ഇക്കുറി അർജന്റീനക്കൊപ്പമാണെന്ന് മുൻ ഇന്ത്യൻ ഫുട്ബാൾ ടീം നായകൻ ബൈച്യുങ് ബൂട്ടിയ. ഗൾഫ് രാജ്യത്ത് നടക്കുന്നത് എന്ന നിലയിൽ ഖത്തർ ലോകകപ്പിന് ഏറെ പ്രാധാന്യമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഒരു യൂറോപ്യൻ ക്ലബുമായി കരാർ ഒപ്പിട്ട ആദ്യ ഇന്ത്യൻ താരമെന്ന ബഹുമതിക്ക് ഉടമയായ ബൂട്ടിയ ബംഗളൂരുവിൽ 'മാധ്യമ'വുമായി സംസാരിക്കുകയായിരുന്നു.
നവംബർ-ഡിസംബർ മാസങ്ങളിലായി സംഘടിക്കുന്ന ആദ്യ ലോകകപ്പ് കൂടിയാണ് ഖത്തറിലേത്. അതിനാൽ യൂറോപ്യൻ ടീമുകൾക്ക് അൽപം ബുദ്ധിമുട്ടുണ്ടാകും. എല്ലാ നിലക്കും വൻസജ്ജീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. കുട്ടികൾക്ക് മികച്ച പരിശീലനം നൽകുക എന്ന ലക്ഷ്യത്തോടെ 2010ൽ തുടങ്ങിയ ബൈച്യുങ് ബൂട്ടിയ ഫുട്ബാൾ സ്കൂളുകൾ മികച്ച രീതിയിൽ മുന്നോട്ടുപോകുന്നുണ്ട്. രാജ്യത്തുടനീളം ഫുട്ബാൾ പരിശീലനകേന്ദ്രങ്ങൾ സ്ഥാപിക്കുമെന്നും ബൂട്ടിയ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.