ദോഹ: ഖത്തര്‍ ലോകകപ്പ് മെസ്സിയുടെ അവസാന ലോകകപ്പായിരിക്കില്ലെന്നും 2026ലും അദ്ദേഹം ടീമിനെ നയിക്കുമെന്നും അർജന്റീന ഗോൾകീപ്പർ എമിലിയാനോ മാര്‍ട്ടിനസ്. ഫുട്ബാളേഴ്സ് ലൈവ് ടി.വിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഖത്തറിലെ ഫൈനല്‍ തന്‍റെ അവസാന ലോകകപ്പ് മത്സരമായിരിക്കുമെന്ന്
ക്രൊയേഷ്യക്കെതിരായ സെമി ഫൈനല്‍ വിജയത്തിനുശേഷം അര്‍ജന്‍റീനിയന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിൽ ലയണല്‍ മെസ്സി വെളിപ്പെടുത്തിയിരുന്നു. മെസ്സിക്ക് ഇതേ ഫോമില്‍ 50 വയസ്സ് വരെ കളിക്കാനാകുമെന്നും വളരെ കരുത്തനാണെന്നും അദ്ദേഹം പറഞ്ഞു. ഈ പ്രായത്തിലും അദ്ദേഹത്തിന്‍റെ പ്രതിഭയിൽ ഒരു കുറവും വന്നിട്ടില്ല. എത്ര ലളിതമായാണ് അദ്ദേഹം ഇപ്പോഴും പന്ത് തട്ടുന്നത്?. ഇത്രയും ശക്തമായി എങ്ങനെയാണ് അദ്ദേഹം പന്തടിക്കുന്നതന്ന് ഇപ്പോഴും അറിയില്ല. മെസ്സിയുടെ ഇടം കാല്‍ ചെറുതായിരിക്കാം. പക്ഷെ അതില്‍നിന്ന് വരുന്ന ഷോട്ടുകള്‍ ഏറെ കരുത്തുറ്റതാണ്. കോപ അമേരിക്ക സെമിയില്‍ കൊളംബിയയുടെ മൂന്ന് കിക്കുകള്‍ തടുത്തിട്ടശേഷം തന്നോടൊപ്പം മെസ്സി വിജയമാഘോഷിക്കുന്ന ചിത്രം ജീവിതത്തിലെ വിലമതിക്കാനാവാത്ത മുഹൂര്‍ത്തമാണെന്നും മാർട്ടിനസ് പറഞ്ഞു.
ഇത് മെസ്സിയുടെ അവസാന ലോകകപ്പായിരിക്കില്ലെന്നാണ് പ്രതീക്ഷയെന്ന് മറ്റൊരു അര്‍ജന്‍റീന താരം ക്രിസ്റ്റ്യന്‍ റൊമേരോയും പറഞ്ഞു. ഈ വിഷയം എല്ലായ്പ്പോഴും ചര്‍ച്ച ചെയ്യാറുണ്ട്. അതുകൊണ്ട് ഞങ്ങളെല്ലാവരും ചേര്‍ന്ന് അദ്ദേഹത്തോട് അടുത്ത ലോകകപ്പിലും കളിക്കണമെന്ന് ആവശ്യപ്പെടും. കാരണം, അദ്ദേഹത്തിന്‍റെ സഹതാരങ്ങളാകുന്നതും ഒപ്പം കളിക്കുന്നതും ഏറെ സന്തോഷമുണ്ടാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.