തിമോ വെർണർക്ക് പരിക്ക്; ജർമനിക്ക് തിരിച്ചടി

ലോകകപ്പ് നേടാൻ സാധ്യതയുള്ള ടീമുകളിൽ മുൻനിരക്കാരായ ജർമനിക്ക് കനത്ത തിരിച്ചടിയായി സ്‌ട്രൈക്കര്‍ തിമോ വെര്‍ണറുടെ പരിക്ക്. ജര്‍മന്‍ ക്ലബ് ആർ.ബി ലൈപ്സിഷിനായി ബൂട്ടണിയുന്ന വെർണർക്ക് ചാമ്പ്യന്‍സ് ലീഗ് മത്സരത്തിനിടെ ഇടതുകാലിന്റെ ലിഗ്മെന്റിന് പരിക്കേൽക്കുകയായിരുന്നു. ഇതോടെ താരത്തിന് ലോകകപ്പിൽ ജര്‍മനിക്കായി കളിക്കാനാവില്ല. വെർണര്‍ക്ക് പരിക്കേറ്റതിനാൽ ഈ വര്‍ഷം മുഴുവന്‍ പുറത്തിരിക്കേണ്ടി വരുമെന്ന് ക്ലബ് അധികൃതർ ട്വീറ്റിലൂടെ അറിയിച്ചു.

ജര്‍മനിയുടെ പ്രധാന താരങ്ങളിലൊരാളാണ് വെർണര്‍. ബുധനാഴ്ച ഷാക്തര്‍ ഡൊണെറ്റ്സ്‌കിനെതിരെ ലൈപ്സിഷ് 4-0ത്തിന് വിജയിച്ച മത്സരത്തിനിടെയാണ് 13ാം മിനിറ്റിൽ വെര്‍ണർക്ക് പരിക്കേറ്റത്. 26കാരനായ താരം ജര്‍മന്‍ ടീമിനായി 55 മത്സരങ്ങളില്‍ ജഴ്സിയണിഞ്ഞ് 24 ഗോൾ നേടിയിട്ടുണ്ട്. ജപ്പാനെതിരെ 23നാണ് ജർമനിയുടെ ആദ്യ മത്സരം.

Tags:    
News Summary - Timo Werner injured; Setback for Germany

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.