ദോഹ: ഗ്രൂപ് എച്ചിൽ പ്രീ ക്വാർട്ടർ സ്വപ്നവുമായി കളത്തിലിറങ്ങിയ ഘാനക്ക് ഉറുഗ്വായിയുടെ ഇരട്ടപ്രഹരം. ആദ്യ പകുതി പിന്നിടുമ്പോൾ മത്സരത്തിൽ ഉറുഗ്വായ് രണ്ടു ഗോളിനു മുന്നിലാണ്.
ഡി അരസേറ്റയുടെ (26, 32 മിനിറ്റുകളിൽ) വകയായിരുന്നു ഉറുഗ്വായിയുടെ രണ്ടു ഗോളുകളും. 26ാം മിനിറ്റിൽ അരസേറ്റയുടെ ഹെഡ്ഡറിലൂടെ ഉറുഗ്വായ് മുന്നിലെത്തി. 32ാം മിനിറ്റിലായിരുന്നു അരസേറ്റയുടെ രണ്ടാം ഗോൾ.
17ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി ഘാന നഷ്ടപ്പെടുത്തി. ഘാനയുടെ കുഡുസിനെ ഉറുഗ്വായ് ഗോളി റോഷെറ്റ് ഫൗൾ ചെയ്തതിനാണ് പെനാൽറ്റി ലഭിച്ചത്. എന്നാൽ നായകൻ ആൻഡ്രെ ആയുടെ ദുർബലമായ കിക്ക് ഗോളി കൈയിലൊതുക്കി. ഘാനക്കെതിരെ ജയിച്ചാൽ മാത്രമേ ആദ്യ ലോകകപ്പ് ചാമ്പ്യൻമാർക്ക് പ്രീ ക്വാർട്ടറിൽ എത്താൻ സാധിക്കൂ.
അതിനാൽ വിജയത്തിൽ കുറഞ്ഞതൊന്നും അവർ ആഗ്രഹിക്കുന്നുമില്ല. എന്നാൽ, ഉറുഗ്വായിയെ തോൽപിച്ചാൽ ഘാനക്ക് ആറു പോയന്റ് നേടി അനായാസം പ്രീ ക്വാർട്ടറിലെത്താനാകും. സമനിലയാണെങ്കിലും സാധ്യത സജീവമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.