റഫറിമാരോടും ഒഫീഷ്യൽസിനോടും മോശം പെരുമാറ്റവും തല്ലാനോങ്ങലും; ഉറുഗ്വായ് താരം ഗിമെൻസിനെതിരെ നടപടിയുണ്ടാകും

ദോഹ: ലോകകപ്പ് ഗ്രൂപ് റൗണ്ടിൽ പുറത്തായതിന് പിന്നാലെ റഫറിമാരുൾപ്പെടെ ഫിഫ ഒഫീഷ്യൽസിനെ അസഭ്യം പറയുകയും തല്ലാൻ ആംഗ്യം കാണിക്കുകയും ചെയ്ത സംഭവത്തിൽ ഉറുഗ്വായ് താരങ്ങൾക്കെതിരെ നടപടി വരുന്നു.

കൂട്ടത്തിൽ ഏറ്റവും രോഷാകുലനായി പെരുമാറിയ ഡിഫൻഡർ ജോസ് ഗിമെൻസിനെ ക്ലബിന്റെയും ദേശീയ ടീമിന്റെയും 15 മത്സരങ്ങളിൽനിന്ന് വിലക്കുമെന്നാണ് റിപ്പോർട്ട്. ഘാനയുമായി ഉറുഗ്വായ് മൂന്നാം മത്സരത്തിൽ 2-0ത്തിന് ജയിച്ചെങ്കിലും അടിച്ച ഗോളിന്റെ ആനുകൂല്യത്തിൽ ദക്ഷിണ കൊറിയയാണ് പ്രീ ക്വാർട്ടറിൽ പ്രവേശിച്ചത്.

മത്സരം കഴിഞ്ഞയുടനെ പെനാൽറ്റി നിഷേധിക്കൽ ഉൾപ്പെടെ വിഷയങ്ങൾ ചൂണ്ടിക്കാട്ടി താരങ്ങൾ ഒഫീഷ്യൽസുമായി വാഗ്വാദത്തിൽ ഏർപ്പെടുകയായിരുന്നു. റഫറിമാരെ കള്ളന്മാരുടെ കൂട്ടമെന്നുൾപ്പെടെ അസഭ്യവാക്കുകളിൽ അധിക്ഷേപിക്കുന്നതരത്തിൽ ഗിമെൻസ് മുറുമുറുക്കുന്നത് വിഡിയോയിൽ പതിഞ്ഞിട്ടുണ്ട്. ഇതിന് മൂന്നു മത്സരങ്ങളിൽ വിലക്കാണ് ലഭിക്കാറ്.

കോംപറ്റീഷൻ ഡയറക്ടറെ കൈമുട്ടുകൊണ്ട് പലതവണ തലക്കു പിന്നിൽ ഇടിക്കാനോങ്ങുന്ന വിഡിയോയും പുറത്തുവന്നിട്ടുണ്ട്. അത്‍ലറ്റികോ മഡ്രിഡ് താരമായ ഗിമെൻസിന് 15 മത്സരങ്ങളിലെങ്കിലും വിലക്ക് ലഭിക്കാവുന്ന കുറ്റമാണിത്.

Tags:    
News Summary - Uruguay player 'faces 15 match ban' after ugly scenes mar exit

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.