നിലമ്പൂർ: ലോകകപ്പ് ഫുട്ബാള്‍ മാമാങ്കത്തിന് ദിവസങ്ങള്‍ മാത്രം ബാക്കിനിൽക്കെ ഗ്രാമങ്ങളിൽ ആവേശം കൊഴുക്കുന്നു. ക്ലബുകളിലും വഴിയോരങ്ങളിലും ഇഷ്ടതാരങ്ങളുടെ കൂറ്റൻ കട്ടൗട്ടുകളും ഫ്ലക്സ് ബോർഡുകളും നിരന്ന് തുടങ്ങി. ഗ്രാമപാതകളിൽ വിവിധ ടീമുകളുടെ ജഴ്സികൾ ഉള്‍പ്പെടെ വില്പനക്കുണ്ട്. 32 ടീമുകള്‍ എട്ട് ഗ്രൂപ്പുകളിലായി മാറ്റുരക്കുന്ന ലോകകപ്പിനായി, ഇഷ്ടടീമിന്റെയും താരത്തിന്റെയും ജഴ്സിയണിഞ്ഞ് മാസങ്ങള്‍ക്ക് മുമ്പുതന്നെ കാത്തിരിക്കുന്നവരാണ് ആരാധകര്‍. ബ്രസീല്‍, അര്‍ജന്റീന ടീമുകളുടെ ജഴ്സികള്ക്കും കൊടികള്ക്കുമാണ് ഇത്തവണയും ആവശ്യക്കാരേറെ. ലോകകപ്പ് അടുക്കുംതോറും മറ്റ് ടീമുകളുടെ ജഴ്സികള്ക്കും ആവശ്യക്കാരെത്തുമെന്ന പ്രതീക്ഷയിലാണ് കച്ചവടക്കാർ. 12 വര്‍ഷമായി സ്പോര്‍ട്സ് അനുബന്ധ കച്ചവടസ്ഥാപനം നടത്തുന്ന കൂറ്റമ്പാറ സ്വദേശി ഇസ്മായില്‍, നിലമ്പൂർ-പെരുമ്പിലാവ് സംസ്ഥാനപാതക്കരികിൽ ജഴ്സി വിൽപന തുടങ്ങി. യുവാക്കളും കുട്ടികളുമാണ് കൂടുതൽ ആവശ്യക്കാരെന്ന് ഇസ്മായിൽ പറഞ്ഞു. ക്ലബുകളിലും കവലകളിലും സൗഹാർദ വെല്ലുവിളികളും തുടങ്ങിക്കഴിഞ്ഞു. അടുത്തമാസം 21നാണ് ഖത്തറില്‍ ഫുട്ബാള്‍ മാമാങ്കത്തിന് തുടക്കമാകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.