ദോഹ: മഞ്ഞകാർഡുകളും കൈയാങ്കളുമായി തീപ്പിടിച്ച പോരാട്ടത്തിനൊടുവിലാണ് നെതർലൻഡ്സ് അർജൻറീനയോട് തോൽവി വഴങ്ങി ലോകകപ്പിൽ നിന്നും പുറത്താവുന്നത്. 2014 ലോകകപ്പ് സെമിയിലെ പുറത്താവലിൻെർ തുടർച്ചയായി ഇത്തവണ ക്വാർട്ടറിൽ തന്നെ അർജൻറീനയോടെ ഷൂട്ടൗട്ടിൽ മടങ്ങിയതിനു പിന്നാലെ വാർത്താ സമ്മേളനത്തിനെത്തിയ നെതർലൻഡ്സ് നായകൻ തോൽവിയുടെ നിരാശ മറച്ചു വെച്ചില്ല.
ലോകകപ്പിൽ അർജൻറീനയുടെ സെമി ഫൈനലും തുടർന്നുള്ള ഫൈനലും കാണുമോയെന്നായിരുന്നു ഒരു മാധ്യമ പ്രവർത്തകൻെറ ചോദ്യം. എന്നാൽ, ലോകകപ്പിൽ തങ്ങളുടെ ടീം പുറത്തായതോടെ മറ്റൊരു മത്സരങ്ങളും കാണാനില്ലെന്നായി താരം. അർജൻറീന ഫൈനലിലെത്തുമോ ലോകകപ്പ് നേടുമൊയെന്നൊന്നും താൻ ശ്രദ്ധിക്കുന്നില്ല. ലോകകപ്പിലെ ശേഷിക്കുന്ന മത്സരങ്ങൾ കാണില്ല -താരം പറഞ്ഞു.
കളിക്കളത്തിൽ അർജൻറീന താരങ്ങളുമായുണ്ടായ ഏറ്റുമുട്ടലിനെയും ചൂടേറിയ നിമിഷങ്ങളെയും കുറിച്ച് പ്രതികരിക്കാൻ താരം തയ്യാറായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.