ദോഹ: ഗാരെത് ബെയ്ലും ആരോൺ റംസിയും ബെൻ ഡേവിസും ഉൾപ്പെടെ വെയ്ൽസ് സംഘം ഖത്തറിലേക്ക് വിമാനം കയറും മുേമ്പ തന്നെ ടീമിനെ ദോഹയിൽ കാത്തിരുന്നവരായിരുന്നു വില്യംസു സുഹൃത്തുക്കളുമെല്ലാം. വർഷങ്ങളായി ദോഹയിൽ പ്രവാസിയായ ജീവിക്കുന്ന വില്യംസ് തങ്ങളുടെ ടീമിൻെറ ആറു പതിറ്റാണ്ടിനു ശേഷമുള്ള ടീമിൻെറ ലോകകപ്പ് പ്രവേശം ആഘോഷം തുടങ്ങിയിരുന്നു. 'ഞങ്ങളുടെയും മുൻഗാമികളുടെയും തലമുറകളുടെ ഏറെ നാളത്തെ കാത്തിരിപ്പിനാണ് ഖത്തർവേദിയാവുന്നത്.
ഏറ്റവും മികച്ച പ്രകടനവുമായി ടീം പ്രീക്വാർട്ടറിൽ കടക്കും. ഗ്രൂപ്പ് റൗണ്ടിൽ രണ്ടാം സ്ഥാനക്കാരാവുന്ന വെയ്ൽസ്, പ്രീക്വാർട്ടറിൽ നെതർലൻഡ്സിനോട് ഏറ്റുമുട്ടും' -ലോകകപ്പിന് മുമ്പ് സുപ്രീം കമ്മിറ്റിക്കു നൽകി അഭിമുഖത്തിൽ വില്യംസിൻെറ വാക്കുകൾ ഇങ്ങനെയായിരുന്നു.
വില്യംസിേൻറത് മാത്രമല്ല, 64 വർഷത്തിനു ശേഷം വെയ്ൽസ് ആദ്യമായി ഒരു ലോകകപ്പ് പോർക്കളത്തിൽ ബൂട്ടുകെട്ടാൻ പുറപ്പെടുേമ്പാൾ ടീമിൻെറ വരവിന് മുേമ്പ ദോഹയിലെത്തിയത് ആയിരത്തോളം ആരാധകരായിരുന്നു. ഗാരെത് ബെയ്ലും സംഘവും ദോഹയിൽ വിമാനമിറങ്ങുേമ്പാൾ ഹമദ് വിമാനത്താവളത്തിന് പുറത്തും ടീം ബേസ് ക്യാമ്പിന് പുറത്തുമായി അവർ കാത്തിരുന്ന് വരവേറ്റു.
എന്നാൽ, പല തലമുറകളായി കാത്തിരുന്ന ചരിത്ര മുഹൂർത്തത്തിൽ ഒരു ജയംപോലുമില്ലാതെ 'ഡ്രാഗൺസ്'നിരാപ്പെടുത്തിയപ്പോൾ സ്വപ്നമറ്റത് വിജയിക്കുതിപ്പ് മോഹിച്ച ആരാധകർക്കായിരുന്നു.
ഗ്രൂപ്പ് റൗണ്ടിലെ ആദ്യമത്സരത്തിൽ അമേരിക്കയോട് സമനില പാലിച്ച വെയ്ൽസിൻെറ സ്വപ്നങ്ങൾ തച്ചുടച്ച് ഇറാനായിരുന്നു. അഹമ്മദ് ബിൻഅലി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ അവസാന നിമിഷം വരെ ഇരു ടീമുകളും ഗോൾ കുറിക്കാതെ കാത്തിരുന്ന അങ്കത്തിൻെറ 86ാം മിനിറ്റിൽ ഗോൾകീപ്പർ വെയ്ൻ ഹെന്നസി ചുവപ്പുകാർഡ് കണ്ട് പുറത്തായതോടെ എല്ലാം താളംതെറ്റി.
പത്തായി ചുരുങ്ങിയ വെയ്ൽസ് വലയിലേക്ക് ഇഞ്ചുറി ടൈമിൽ രണ്ട് ഗോൾ അടിച്ചു കയറ്റിയാണ് ഇറാൻ അട്ടിമറി നടത്തിയത്. ചൊവ്വാഴ്ച രാത്രിയിൽ നടന്ന മൂന്നാം അങ്കത്തിൽ അമേരിക്കയോടെ 3-0ത്തിന് കൂടി തോറ്റതോടെ സ്വപ്നങ്ങളെല്ലാം തകർന്നടിഞ്ഞു.
1958 ഡേവിഡ് ബോവനും ക്ലിഫ് ജോൺസും റോയ് വെർനോണും അടങ്ങിയ സംഘം തങ്ങളുടെ ആദ്യലോകകപ്പ് കളിച്ചതു കണ്ട വെയ്ൽസുകാർ ഇന്ന് പേരിനുമാത്രമായിരിക്കും. 64 വർഷമായിരിക്കുന്നു വെയ്ൽസ് ലോകകപ്പിൻെറ കളിമുറ്റത്ത് പന്തു തട്ടിയിട്ട്. ഫുട്ബാളിനെ നെഞ്ചിലേറ്റിയ രണ്ടും മൂന്നും തലമുറകൾക്ക് ലോകകപ്പിലെ വെയ്ൽസ് പങ്കാളിത്തം ഇതുവരെ പൂർവികർ പറഞ്ഞുകേട്ട മുത്തശ്ശികഥയായിരുന്നു.
എന്നാൽ, ഗാരെത് ബെയ്ലും ആരോൺ റംസിയും ഉൾപ്പെടെയുള്ള സ്വപ്ന സംഘം ആ മുത്തശ്ശികഥകളിലെ പുതു നായകരായ അവതരിക്കുകയായിരുന്നു. കഴിഞ്ഞ പതിറ്റാണ്ടുകാലമായി ഇംഗ്ലീഷ് ഫുട്ബാളിൽ മേധാവിത്വം സ്ഥാപിക്കുന്ന വെയ്ൽസ് താരങ്ങളുടെ തിളക്കമായിരുന്നു ടീമിെന 64 വർഷത്തിനു ശേഷം ലോകകപ്പ് മുറ്റത്തെത്തിച്ചത്.
2000ത്തോടെ ജോൺ തൊഷാക് പരിശീലകനായെത്തിയതോടെ പുതിയൊരു സുവർണ തലമുറയുടെ പിറവി തുടങ്ങുകയായിരുന്നു. മുൻ ന്യൂകാസിൽ ഇതിഹാസം ഗാരി സ്പീഡ്, ക്രിസ് കോൾമാൻ എന്നിവരിലൂടെ ഉയിർത്തെഴുന്നേറ്റ വെയ്ൽസിൻെറ തുടർച്ചയായിരുന്നു ബെയ്ൽ ഉൾപ്പെടെയുള്ളവർ. അവരിലൂടെ 2016, 2020 യൂറോകപ്പുകളിലേക്ക് യോഗ്യത നേടിയ വെയ്ൽസ് ലോകകപ്പ് എന്ന സ്വപ്നത്തിലേക്കും ടീമിനെ നയിച്ചു.
2016ൽ ഫ്രാൻസ് വേദിയായ യൂറോകപ്പിൽ സ്വപ്നക്കുതിപ്പ് നടത്തിയവർ ക്വാർട്ടറിൽ ബെൽജിയത്തെ തോൽപിച്ച്, സെമി വരെയെത്തി. ഒടുവിൽ കിരീടത്തിലേക്ക് കുതിച്ച ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർചുഗലിനോട് തോറ്റ് പുറത്താവാനായിരുന്നു വിധി.
സുവർണ തലമുറയുടെ അവസാനകാലത്തിലൂടെയാണ് വെയ്ൽസ് കടന്നുപോവുന്നതെന്നാണ് നിലവിലെ വിമർശനം. സീനിയർതാരങ്ങളായ ഗാരെത് ബെയ്ലിൻെറ പ്രായം 33, ആരോൺ റംസിക്ക് 31, ജോ അലന് 32, ഗോൾ കീപ്പർ വെയ്ൻ െഹന്നസിക്ക് 35... അങ്ങനെ ടീമിൻെറ പ്രധാനികളെല്ലാം കരിയറിലെ സുവർണകാലം പിന്നിട്ട് വിശ്രമത്തിേലക്ക് നീങ്ങാൻ ഒരുങ്ങുന്നവർ.
ലോകകപ്പ് ദൗത്യം ഒന്നാം റൗണ്ടിൽ അവസാനിച്ചതിനു പിന്നാലെ, കോച്ച് റോബർട് പേജിന് മുന്നിലുള്ളത് പുതിയൊരു പടയെ വാർത്തെടുക്കുകയെന്ന വെല്ലുവിളിയാണ്. 2024 യൂറോയിലേക്ക് യോഗ്യത ഉറപ്പിക്കണമെങ്കിൽ അടിമുടി പുതുക്കിപ്പണിത് പുതിയ ടീമിനെ ഒരുക്കണമെന്ന് പറയുന്നത് കോച്ചാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.