ദോഹ: 29 ദിവസത്തെ ഉത്സവത്തിനൊടുവിൽ വിശ്വമേളക്ക് ഖത്തറിന്റെ മണ്ണിൽ കൊടിയിറങ്ങി. 32 ടീമുകളുടെ ഉജ്വലമായ പോരാട്ടംകൊണ്ട് ശ്രദ്ധേയ ലോകകപ്പ് ഫുട്ബാളിൽ 14 ലക്ഷത്തോളം ജനങ്ങളാണ് ഖത്തറിലേക്ക് ഒഴുകിയെത്തിയത്.
സൂപ്പർതാരങ്ങളും, ലോകമെങ്ങുമുള്ള സെലിബ്രിറ്റികളും രാഷ്ട്ര നായകരും ഉൾപ്പെടെ ലക്ഷങ്ങൾ ഒഴുകിയെത്തിയ ലോകകപ്പിൻെറ സമ്പൂർണ വിജയം 24 മണിക്കൂറും കർമനിരതരായ 20,000ത്തോളം വരുന്ന വളൻറിയർമാരായിരുന്നു.
പന്തുരുണ്ട് തുടങ്ങിയത് നവംബർ 20നാണെങ്കിലും ഒക്ടേബാർ രണ്ടാം വാരത്തോടെ തന്നെ വലിയൊരു വിഭാഗം വളൻറിയർമാർ സേവനരംഗത്തുണ്ടായിരുന്നു. വിശ്വമേള പടിയിറങ്ങുേമ്പാൾ വളൻറിയർമാർക്ക് എന്താണ് പറയാനുള്ളത്.
12 വർഷമായി ഖത്തറിൽ ഫിനാൻസ് മേഖലയിൽ ജോലി ചെയ്യുന്നു. ഖത്തറിലെത്തിയ വർഷം തന്നെയായിരുന്നു ലോകകപ്പിൻെറ ആതിഥേയത്വം ലഭിക്കുന്നത്. ഏറെ അഭിമാനകരമായ നിമിഷം. ഇന്ന് ഇപ്പോൾ ആ ലോകകപ്പിെൻറ ഭാഗമായിരിക്കുന്നു. ഒരു സ്വപ്നം യാഥാർത്ഥ്യമായ നിമിഷങ്ങളാണ്. അൽസദ്ദിലെ ഹയ്യ, ടിക്കറ്റിംഗ് സെൻററിലായിരുന്നു വളണ്ടിയർ ഡ്യൂട്ടി. ഇതുവരെ ലഭിക്കാത്ത ഒരുപാട് അനുഭവങ്ങൾ ഇക്കാലയളവിൽ ലഭിച്ചു. സഹപ്രവർത്തകരുടെയെല്ലാം തുറന്ന മനസ്സും അതിരുകളില്ലാത്ത സൗഹൃദവുമാണ് ഏറെ ആകർഷിച്ചത്' -തൃശൂർ പാടൂർ സ്വദേശിയായ ജാസിം.
ജീവിതത്തിലെ ഏറ്റവും മികച്ച നിമിഷങ്ങളായിരുന്നു ലോകകപ്പ് സമ്മാനിച്ചത്. സെറിമണി വളണ്ടിയറായാണ് ചുമതല. ലോകകപ്പിെൻറ ഉദ്ഘാടന ദിവസവും ഫൈനൽ ദിവസവം നടക്കുന്ന പ്രധാന ചടങ്ങുകളുടെ ഭാഗമാകാനുള്ള അവസരമാണ് ഇതിലൂടെ കൈവന്നിരിക്കുന്നത്. ഉദ്ഘാടന, കലാശക്കൊട്ട് പരിപാടികളിൽ പങ്കെടുക്കുന്ന ലോകോത്തര സെലിബ്രിറ്റികളെ തൊട്ടടുത്ത് കാണാനുള്ള അവസരവും ലഭിച്ചു. ലോകകപ്പ് ടൂർണമെൻറിെൻറ ഭാഗമാകുകയെന്ന സ്വപ്ന സാക്ഷാത്കാരം കൂടിയാണ് ഇവിടെ പൂർത്തിയാകുന്നത്' - തൃശൂർ കൊടകര സ്വദേശിയായ ദിലീഷ് പറയുന്നു. സ്വകാര്യ കമ്പനിയിൽ മെക്കാനിക്കൽ എഞ്ചിനിയറാണ് ദിലീഷ്.
അഞ്ച് വർഷമായി ഖത്തർ പ്രവാസിയാണ്. 2018 മുതൽ വളണ്ടിയർ രംഗത്തുണ്ട്. ലോകകപ്പിൽ എങ്ങനെയെങ്കിലും വളണ്ടിയാറുകയെന്നത് വലിയ ആഗ്രഹമായിരുന്നു. ഖലീഫ സ്റ്റേഡിയത്തിൽ ഭിന്നശേഷിക്കാർക്കായുള്ള മൊബിലിറ്റി അസിസ്റ്റൻറ് വളണ്ടിയറായിരുന്നു. വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഭിന്നശേഷിക്കാരായ കാണികളുമായി ഇടപഴകാനും അവർക്ക് സേവനം ചെയ്യാനും സാധിച്ചത് വലിയ അഭിമാനമായി കാണുന്നു. ജീവിതത്തിലെ അപൂർവ നിമിഷങ്ങളായിരുന്നു. പത്രങ്ങളിൽ മാത്രം വായിച്ചറിഞ്ഞും ടിവിയിൽ കണ്ടും പരിചയമുള്ള ലോകകപ്പ് ഫുട്ബോളിെൻറ ഭാഗമായത് വലിയ നേട്ടം തന്നെയാണ്' -മലപ്പുറം എ.ആർ നഗറാണ് സ്വദേശിയായ നജീബ് പറയുന്നു.
കേരളത്തിൽ നിന്നാണെങ്കിലും ജനിച്ചതും വളർന്നതുമെല്ലാം ഖത്തറിലാണ്. എല്ലാവരെയും പോലെ വളണ്ടിയറാകുകയെന്നതായിരുന്നു ആദ്യം മുതലേയുള്ള ആഗ്രഹം. ഏറെ ആശ്ചര്യപ്പെടുത്തി ലോകകപ്പിൽ സ്പെക്ടേറ്റർ സർവീസ് വിഭാഗത്തിൽ കോർഡിനേറ്ററായി. നിരവധി സുഹൃത്തുക്കളെയാണ് ഇക്കാലയളവിൽ ലഭിച്ചത്. അതോടൊപ്പം വ്യത്യസ്ത നാടുകളിൽ നിന്നുള്ള കാണികൾക്ക് സുരക്ഷിതവും സന്തോഷകരവുമായ മത്സര അനുഭവം നൽകാനായതിൽ ഏറെ അഭിമാനിക്കുന്നു.
വിവിധ രാജ്യങ്ങളിൽ നിന്നെത്തിയ പ്രത്യേകിച്ചും പാശ്ചാത്യരാജ്യങ്ങളിൽ നിന്നുള്ള കാണികൾ, സുരക്ഷിതവും അതിശയകരവുമായിന്നു ഈലോകകപ്പെന്നും ഖത്തർ ലോകകപ്പിനെ അവർ ഏറെ ഇഷ്ടപ്പെടുന്നുവെന്നും നേരിട്ടറിയിച്ചപ്പോൾ വലിയ സന്തോഷം തോന്നി. ഖത്തറിെൻറ ആതിഥ്യമര്യാദയും അവരെ ഏറെ ആകർഷിച്ചുവെന്ന് അറിഞ്ഞപ്പോഴും സന്തോഷം തന്നെയായിരുന്നു. ഈ അവസരം നൽകിയ ഫിഫയോടും ഖത്തറിനോടും എപ്പോഴും നന്ദിയുണ്ടാകും'
15 വർഷമായി ഖത്തറിലുണ്ട്. ആദ്യമായി ഒരു ഇവൻറിൽ വളണ്ടിയറാകുന്നത് തന്നെ ഈ ലോകകപ്പിലാണ്. നിരവധി മറക്കാനാകാത്ത അനുഭവങ്ങൾ സമ്മാനിച്ച ലോകകപ്പ് കൂടിയാണിത്. ജപ്പാൻ ആരാധകർ എല്ലാ വളണ്ടിയർമാർക്കും നന്ദി അറിയിക്കുന്നുവെന്ന് പറയുമ്പോഴും എല്ലാ വളണ്ടിയർമാരെയും ആദരിക്കുന്നുവെന്ന് മൈേക്രാഫോണിൽ ഒച്ചവെക്കുമ്പോഴും ഏറെ അഭിമാനമായിരുന്നു. അഭിമാനിക്കുന്നു, ലോകത്തിലെ ഏറ്റവും വലിയ അന്താരാഷ്ട്ര കായിക ചാമ്പ്യൻഷിപ്പിെൻറ ഭാഗമാകാൻ സാധിച്ചതിൽ' -പാക്കിസ്ഥാനിൽ നിന്നുള്ള ആയ്റ സുൽഫിക്കർ പറയുന്നു.
ശ്രീലങ്കയിൽ നിന്നുള്ള ഒരു ലോകകപ്പ് വളണ്ടിയറാണ് ഞാൻ. ലോകകപ്പാണ് എെൻറ ആദ്യ വളണ്ടിയർ അനുഭവം. ആദ്യം വളണ്ടിയറും, പിന്നീട് ടീം ലീഡറാകാൻ സാധിച്ചതിലും അഭിമാനമുണ്ട്. ഇത്തരമൊരു വലിയ ഇവൻറിെൻറ ഭാഗമാകാൻ അനുവദിച്ചതിൽ ഫിഫക്ക് പ്രത്യേകം നന്ദി അറിയിക്കുന്നു. ഇതൊരിക്കലും അവസാനിക്കരുതേ എന്നാണ് പ്രാർത്ഥന, അത് സംഭവിക്കുകയില്ലെങ്കിലും. ഖലീഫ സ്റ്റേഡിയം എെൻറ ജീവിതത്തിെൻറ ഭാഗമായി മാറിയിട്ടുണ്ട്. ലോകകപ്പിന് ശേഷം അതിനെ നന്നായി മിസ് ചെയ്യും.' -ഫാറൂഖ് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.