മെസ്സിപ്പട നോക്കൗട്ടിലെത്തുമോ? ഗ്രൂപിലെ നാലു ടീമുകൾക്കും സാധ്യത; കണക്കിലെ കളികള്‍ ഇങ്ങനെ...

മെസ്സി മാജിക്കിൽ മെക്സിക്കോക്കെതിരെ നേടിയ വിജയത്തിലൂടെ അർജന്‍റീനയുടെ പ്രീ-ക്വാട്ടർ സാധ്യത സജീവമായിരിക്കുകയാണ്. ഒരു ഗോളടിക്കുകയും രണ്ടാമത്തെ ഗോളിന് വഴിയൊരുക്കുകയും ചെയ്ത മെസ്സി തന്നെയാണ് മത്സരത്തിലെ ഹീറോ.

സൗദിയോടേറ്റ അപ്രതീക്ഷിത തോൽവിയുടെ നിരാശ മറികടക്കുന്ന പ്രകടനമാണ് മെസ്സിപ്പട രണ്ടാം പകുതിയിൽ പുറത്തെടുത്തത്. എന്നാൽ, ഗ്രൂപിലെ അവസാന മത്സരങ്ങളാകും പ്രീക്വാർട്ടറിൽ എത്തുന്നവരെ തീരുമാനിക്കുക. ഗ്രൂപിലെ നാലു ടീമുകൾക്കും ഒരു പോലെ സാധ്യതകളുണ്ട്. അർജന്‍റീന ഇനി നേരിടേണ്ടത് പോളണ്ടിനെയാണ്. രണ്ട് കളികളിൽ ഒരു ജയവും ഒരു സമനിലയുമായി ഗ്രൂപിൽ പോളണ്ടാണ് ഒന്നാമത്.

നാലു പോയന്റുമായി നോക്കൗട്ട് സാധ്യതകളിൽ മുന്നിലാണവർ. ലെവൻഡോസ്കിയുടെ ചിറകിലേറി വരുന്ന പോളണ്ടിനെ തോൽപ്പിച്ചാൽ അർജന്‍റീനക്ക് അനായാസം നോക്കൗട്ട് ഉറപ്പിക്കാനാകും. ടീമിന് ആറു പോയന്‍റാകും. പോളണ്ടിനെതിരെ സമനില നേടിയാൽ സാധ്യത തുലാസ്സിലാകും. ഗ്രൂപിലെ മറ്റു മത്സരങ്ങളെ ആശ്രയിച്ചായിരിക്കും ടീമിന്‍റെ സാധ്യതകൾ. കൂടാതെ, ഗ്രൂപിൽ മെക്സികോ-സൗദി അറേബ്യ മത്സരവും നടക്കാനുണ്ട്.

ജയിച്ചാൽ സൗദിക്കും നോക്കൗട്ടിലെത്താനാകും. ആദ്യ മത്സരത്തിൽ അർജന്‍റീനയോട് ജയിക്കുകയും രണ്ടാം മത്സരത്തിൽ പോളണ്ടിനോട് പൊരുതി തോൽക്കുകയും ചെയ്ത സൗദിക്ക് മൂന്നു പോയന്‍റാണുള്ളത്. സൗദി ജയിക്കുകയും അർജന്‍റീന-പോളണ്ട് മത്സരം സമനിലയിൽ കലാശിക്കുകയും ചെയ്താൽ  പോളണ്ട് പ്രീ-ക്വാർട്ടർ ഉറപ്പിക്കും.

ജയം മെക്സികോക്ക് എങ്കിൽ സൗദിക്കെതിരായ ടീമിന്‍റെ വിജയത്തിന്റെ മാർജിനായിരിക്കും പ്രീ-ക്വാർട്ടർ സാധ്യതകൾ നിശ്ചയിക്കുക. മെക്സികോക്ക് രണ്ടു മത്സരങ്ങളിൽനിന്നായി ഒരു പോയന്‍റാണുള്ളത്.

Tags:    
News Summary - Will Argentina reach the knockouts? Chances for all four teams in the group

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.