ലോകകപ്പ് ആവേശത്തിലേക്ക് കെയ്നും ബെയ്‍ലും എത്തി

ദോഹ: 72 മണിക്കൂറിനപ്പുറം വിശ്വമേളക്ക് പന്തുരുളുന്ന ഖത്തറിന്റെ മണ്ണിലേക്ക് താരസഞ്ചാരത്തിന് വേഗമേറി. ഹാരി കെയ്ൻ നയിക്കുന്ന ഇംഗ്ലീഷുകാരും വിർജിൽ വാൻഡൈകിന്റെ നെതർലൻഡ്സും ഗാരെത് ബെയ്ൽ നയിക്കുന്ന വെയ്ൽസും ഉൾപ്പെടെ ദോഹയിലെത്തി.

ചൊവ്വാഴ്ച രാത്രിയോടെയാണ് കോച്ച് ഗാരെത് സൗത്ഗെയ്റ്റിന്റെ നേതൃത്വത്തിലുള്ള ഇംഗ്ലീഷുകാർ പോരാട്ടഭൂമിയിൽ വിമാനമിറങ്ങിയത്. ഹമദ് രാജ്യാന്തര വിമാനത്താവളത്തിൽനിന്ന് താമസകേന്ദ്രമായ സൂഖ് അൽ വക്റ ഹോട്ടലിലെത്തിയ ടീം അംഗങ്ങൾ ബുധനാഴ്ച രാവിലെതന്നെ പരിശീലനത്തിനിറങ്ങി. അൽ വക്റ സ്പോർട്സ് ക്ലബ് സ്റ്റേഡിയത്തിലെ വിശാലമായ പുൽതൈമാനിയിലാണ് ടീമിന്റെ പരിശീലനം.

ബുധനാഴ്ച പുലർച്ചെയോടെയാണ് വെയ്ൽസ് ടീം അംഗങ്ങൾ ദോഹയിലെത്തിയത്. ഡെൽറ്റ ഹോട്ടൽസിലാണ് ടീമിന്റെ താമസം. അൽസദ്ദ് എസ്.സിയിലാണ് വെയ്ൽസിന്റെ പരിശീലനം.

Tags:    
News Summary - World Cup 2022: England arrive in Qatar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.