കാ​ന​ഡ ബെ​ൽ​ജി​യം മ​ത്സ​ര​ത്തി​ൽ ഫോ​ർ​ത്​ ഒ​ഫീ​ഷ്യ​ലാ​യ യോ​ഷി​മി യ​മാ​ഷി​ത

ലോകകപ്പിൽ വനിതാ റഫറിമാർക്കുള്ള സാധ്യതകൾ തുറന്നു - യോഷിമി യമാഷിത

ദോഹ: പുരുഷന്മാരുടെ ലോകകപ്പിൽ വനിതകൾ ആദ്യമായി റഫറിമാരായത്, സാധ്യതകൾ തുറന്നിരിക്കുകയാണെന്നും അതിനെ കെട്ടിപ്പടുക്കണമെന്നും ജപ്പാെൻറ യോഷിമി യമാഷിത. നാളെ സമാപിക്കുന്ന ഫിഫ ലോകകപ്പ് ഖത്തർ ടൂർണമെൻറിലെ 36 റഫറിമാരുടെ പട്ടികയിലിടം നേടിയ മൂന്ന് വനിതാ റഫറിമാരിലൊരാളാണ് യമാഷിത.

എന്നാൽ ഒരു മത്സരത്തിെൻറയും പ്രധാന ചുമതല യമാഷിത ഏറ്റെടുത്തിരുന്നില്ലെങ്കിലും ആദ്യ റൗണ്ടിലെ ആറ് മത്സരങ്ങളിൽ ഫോർത്ത് ഒഫീഷ്യലായിരുന്നു യമാഷിത. ജർമനിയും കോസ്റ്ററിക്കയും തമ്മിലുള്ള ഗ്രൂപ്പ് ഇയിലെ പോരാട്ടത്തിന് ചുമതലയേറ്റെടുത്ത് പുരുഷ ലോകകപ്പിൽ റഫറിയിംഗ് ചെയ്യുന്ന ആദ്യ വനിതാ റഫറിയായി ഫ്രാൻസിെൻറ സ്റ്റെഫാനി ഫ്രപാർട്ട് ചരിത്രം സൃഷ്ടിച്ചിരുന്നു. ബ്രസീലിെൻറ ന്യൂയേസ ബാക്, മെക്സിക്കോയിൽ നിന്നുള്ള കാരൻ ഡയസ് മെദീന എന്നിവരായിരുന്നു െഫ്രപ്പാർട്ടിനെ സഹായിച്ചിരുന്നത്.

ലോകകപ്പ് ഫുട്ബോളിെൻറ നാഴികക്കല്ലായ നിമിഷമാണിതെന്നും അത് പാഴാക്കാൻ അനുവദിക്കരുതെന്നും യമാഷിത പറഞ്ഞു. ഭാവിയിൽ ഇത് കെട്ടിപ്പടുക്കേണ്ടതുണ്ട്. കൈവിടാൻ പാടില്ല. അവ വളർന്ന് വരുന്നത് കാണാൻ ഞാൻ ആഗ്രഹിക്കുന്നു -36കാരിയായ യമാഷിദ കൂട്ടിച്ചേർത്തു. ഇപ്പോൾ ഇത് പോലെ അവസാനിച്ചാൽ അതിന് അർത്ഥമില്ല.

ഭാവിയിലും ഇത് തുടരുമെന്ന് ഉറപ്പാക്കാൻ സഹായിക്കുന്നതിൽ എെൻറ പങ്ക് വഹിക്കാൻ ഞാൻ തയ്യാറാണ് -ലോകകപ്പും കഴിഞ്ഞ് നാട്ടിൽ മടങ്ങിയെത്തിയ അവർ ടോക്യോവിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ജർമനി-കോസ്റ്ററിക്ക മത്സരത്തിൽ ഫ്രപ്പാർട്ടിനെ തെരഞ്ഞെടുക്കപ്പെട്ടതിൽ സന്തോഷമുണ്ട്.

വലിയ സാധ്യതകളാണ് നമുക്ക് മുന്നിൽ തുറന്നിരിക്കുന്നത്. അത് കൺമുന്നിൽ സംഭവിക്കുന്നത് കാണാൻ എനിക്ക് കഴിഞ്ഞു. വലിയ സന്തോഷം -യമാഷിത പറഞ്ഞു. ഈ വർഷം ഒരു ഏഷ്യൻ ചാമ്പ്യൻസ് ലീഗ് മത്സരത്തിെൻറ ചുമതല വഹിക്കുന്ന ആദ്യ വനിതയായി യമാഷിത മാറിയിരുന്നു.

Tags:    
News Summary - World Cup opens opportunities for women referees

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.