ഖ​ത്ത​ർ പോ​സ്​​റ്റ്​ പു​റ​ത്തി​റ​ക്കി​യ ലോ​ക​ക​പ്പ്​ സ്​​റ്റാ​മ്പ്​

ലോകകപ്പ്: ലോകകപ്പ് ഓർമകളുമായി ഖത്തർ പോസ്റ്റിൻെറ സ്റ്റാമ്പുകൾ

ദോഹ: ഞായറാഴ്ച കൊടിയിറങ്ങിയ ഖത്തർ ലോകകപ്പിൻെറ ഓർമകൾ എന്നെന്നും സൂക്ഷിക്കാൻ തപാൽ സ്റ്റാമ്പുകളുമായി ഖത്തർ പോസ്റ്റ്. സമാപന ചടങ്ങുകളുടെ ഭാഗമായുള്ള സ്റ്റാമ്പുകളാണ് ഏറ്റവും അവസാന പതിപ്പായി പുറത്തിറക്കിയത്. സ്റ്റാമ്പുകളുടെ മുൻ പതിപ്പുകൾക്ക് സമാനമായി ലോകകപ്പ് പ്രസിദ്ധീകരണങ്ങളുടെ തുടർച്ചയായാണ് പുതിയ സ്റ്റാമ്പുകൾ ഇറക്കിയത്.

പരമ്പരയിലെ 11ാമത് സ്റ്റാമ്പ് കൂടിയാണിത്. സ്റ്റാമ്പ് സെറ്റ് 22 റിയാലിന് പൊതുജനങ്ങൾക്ക് ലഭിക്കും. ആദ്യ ഘട്ടമെന്ന നിലയിൽ 3000 കോപ്പികളും 7000 എൻവലപ്പുകളും 6000 പോസ്റ്റ് കാർഡുകളും 1000 വി.ഐ.പി ഫോൾഡറുകളുമാണ് അച്ചടിച്ചിരിക്കുന്നത്.

നേരത്തെ ലോകകപ്പ് ലോഗോ, ലോകകപ്പ് സ്റ്റേഡിയങ്ങൾ, ഫിഫ ക്ലാസിക്, ഖത്തർ ലോകകപ്പിെൻറ ഔദ്യോഗിക ചിഹ്നം ലഈബ്, ഔദ്യോഗിക ടൂർണമെൻറ് പോസ്റ്റർ, ടൂർണമെൻറിൽ പങ്കെടുക്കുന്ന ടീമുകൾ എന്നിവ ഉൾപ്പെടുത്തിക്കൊണ്ടും ലോകകപ്പ് പരമ്പരയിൽ ഖത്തർ പോസ്റ്റ് സ്റ്റാമ്പുകൾ പുറത്തിറക്കിയിരിക്കുന്നു.

ഫിഫ ലോകകപ്പ് ഖത്തർ 2022െൻറ ഭാഗമായി പുതുതായി അവതരിപ്പിച്ച സ്റ്റാമ്പ് ശേഖരം ആസ്വദിക്കാനും കരസ്ഥമാക്കുന്നതിനും ഖത്തറിലെയും ലോകത്തിെൻറ വിവിധ ഭാഗങ്ങളിലെയും ഉപഭോക്താക്കളെയും സ്റ്റാമ്പ് ശേഖരണം ഹോബിയാക്കിയവരെയും ക്ഷണിക്കുന്നുവെന്ന് ഖത്തർ പോസ്റ്റ് അറിയിച്ചു.

Tags:    
News Summary - World Cup: Qatar Post stamps with World Cup memories

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.