ദോഹ: രണ്ടു നാളത്തെ ഇടവേളക്കു ശേഷം ലോകം വീണ്ടും പന്തിനു പിന്നാലെ. ഫുട്ബാൾ പ്രേമികൾ അത്യാവേശത്തോടെയും ആകാംക്ഷയോടെയും കാത്തിരിക്കുന്ന ലോകകപ്പ് ക്വാർട്ടർ ഫൈനൽ മത്സരങ്ങൾ വെള്ളി, ശനി ദിവസങ്ങളിലായി നടക്കും. വെള്ളിയാഴ്ച രാത്രി 8.30ന് എജുക്കേഷൻ സിറ്റി സ്റ്റേഡിയത്തിൽ നിലവിലെ റണ്ണറപ്പുകളായ ക്രൊയേഷ്യ എതിരിടുന്നത് ഏറ്റവുമധികം തവണ സ്വർണക്കപ്പ് കൈവശംവെച്ച ബ്രസീലിനെയാണ്.
12.30ന് ലുസൈൽ സ്റ്റേഡിയത്തിൽ ലയണൽ മെസ്സിയുടെ അർജന്റീനയെ നെതർലൻഡ്സും നേരിടും. ശനിയാഴ്ച രാത്രി 8.30ന് അൽതുമാമ സ്റ്റേഡിയത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർചുഗൽ ഇത്തവണത്തെ കറുത്ത കുതിരകളായ മൊറോക്കോയുമായി പോരിനിറങ്ങും.
12.30ന് അൽ ബൈത്തിൽ നിലവിലെ ചാമ്പ്യന്മാരായ ഫ്രാൻസിന്റെ എതിരാളി ഇംഗ്ലണ്ടാണ്. ടോപ് സ്കോറർ സാധ്യതയിൽ മുന്നിൽ നിൽക്കുന്ന കിലിയൻ എംബാപ്പെയുടെ ഫ്രാൻസും ഇംഗ്ലീഷുകാരും തമ്മിലെ ക്വാർട്ടർ മത്സരമാണ് കൂട്ടത്തിൽ ഏറ്റവും ശ്രദ്ധേയം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.