ദോഹ: കാൽപന്തുകളിയിലെ തമ്പുരാക്കന്മാരെ തീരുമാനിക്കാൻ 32 രാജ്യങ്ങൾ എട്ടു ഗ്രൂപ്പുകളായി തിരിഞ്ഞ് പോരടിച്ചുതുടങ്ങിയ ലോകകപ്പ് ഫുട്ബാൾ മത്സരങ്ങൾ പ്രീ ക്വാർട്ടറും പിന്നിട്ട് ക്വാർട്ടർ ഫൈനലിലേക്ക്.
അവസാന എട്ടിലുള്ളവർ ഏറ്റുമുട്ടുന്ന നാലു മത്സരങ്ങൾ വെള്ളി, ശനി ദിവസങ്ങളിൽ നടക്കും. മുൻ ലോകജേതാക്കളായ അർജന്റീന, ബ്രസീൽ, ഫ്രാൻസ്, ഇംഗ്ലണ്ട്, 2018ലെ റണ്ണറപ്പ് ക്രൊയേഷ്യ, പോർചുഗൽ, നെതർലൻഡ്സ്, മൊറോക്കോ ടീമുകളാണ് ക്വാർട്ടറിലുള്ളത്. വെള്ളിയാഴ്ച രാത്രി 8.30ന് ക്രൊയേഷ്യ-ബ്രസീൽ, 12.30ന് നെതർലൻഡ്സ്-അർജന്റീന, ശനിയാഴ്ച ഇതേ സമയങ്ങളിൽ യഥാക്രമം മൊറോക്കോ-പോർചുഗൽ, ഇംഗ്ലണ്ട്-ഫ്രാൻസ് മത്സരങ്ങളാണ് നടക്കുക. കിരീടസാധ്യത കൽപിക്കപ്പെട്ടിരുന്ന ഫ്രാൻസും ഇംഗ്ലണ്ടും ക്വാർട്ടറിൽ മുഖാമുഖം എത്തുന്നതാണ് ഇതിൽ ശ്രദ്ധേയം. ബ്രസീലും അർജന്റീനയും അവരവരുടെ മത്സരങ്ങൾ ജയിച്ചാൽ സെമിഫൈനലിൽ നേർക്കുനേർ വരും. അട്ടിമറിവീരന്മാരായ മൊറോക്കോ ഇനിയും മുന്നേറിയാൽ അത് മറ്റൊരു ചരിത്രമാവും. ഡിസംബർ 13നും 14നുമാണ് സെമി. കലാശപ്പോരാട്ടം 18നും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.