മലപ്പുറം: വെള്ളിയാഴ്ച മണിപ്പൂരുമായി നടക്കുന്ന സെമിഫൈനൽ മത്സരത്തിന് മുമ്പ് ബംഗാൾ മാനേജ്മെൻറ് ടീമിന് തന്ത്രങ്ങൾ മെനയാൻ ഒരാളെ ക്ഷണിച്ചിരിക്കുന്നു -ഗോവ, കേരളം ഉൾപ്പെടെ സംസ്ഥാന ടീമുകളെയും ദേശീയ ലീഗിൽ മോഹൻബഗാനെയും കേരള പൊലീസ് ടീമിനെയും പരിശീലിപ്പിച്ച് നേട്ടങ്ങൾ വാരിക്കൂട്ടുകയും വിഖ്യാത താരങ്ങളെ വാർത്തെടുക്കുകയും ചെയ്ത ടി.കെ. ചാത്തുണ്ണിയെ.
തൃശൂരിലെ വീട്ടിൽ വിശ്രമിക്കുന്ന അദ്ദേഹം ബുധനാഴ്ച ബംഗാൾ ടീമിനൊപ്പം ചേരും. ഐ ലീഗ് ജേതാക്കളെ തീരുമാനിക്കുന്ന മത്സരത്തിന്‍റെ തലേന്ന് ഗോകുലം കേരള എഫ്.സി മാനേജ്മെൻറും ചാത്തുണ്ണിയെ ഇതുപോലെ ക്ഷണിച്ചിരുന്നു. കപ്പുമായാണ് ഗോകുലം മടങ്ങിയത്. മോഹൻ ബഗാൻ ടീമിനെ പരിശീലിപ്പിച്ച് ദേശീയ ലീഗ് ജേതാക്കളാക്കിയിട്ടുണ്ട് ചാത്തുണ്ണി.
കേരള പൊലീസ് ചരിത്രത്തിലാദ്യമായി ഫെഡറേഷൻ കപ്പ് നേടുമ്പോഴും ഇദ്ദേഹമായിരുന്നു ആശാൻ. സർവിസസ്, ഗോവ, മഹാരാഷ്ട്ര ടീമുകൾക്കുവേണ്ടി സന്തോഷ് ട്രോഫി കളിച്ചിട്ടുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.