അണ്ടർ 20 ദക്ഷിണ അമേരിക്കൻ ചാമ്പ്യൻഷിപ്പിൽ ബ്രസീലിനെ തോൽപ്പിച്ച് കൊളംബിയ. 1 ഗോളിനാണ് കൊളംബിയയുടെ വിജയം. നാല് മത്സരത്തിൽ 10 പോയിന്‍റ് നേടി ഗ്രൂപ്പ് ചാമ്പ്യൻമാരായി അവസാന ആറിലേക്ക് കടക്കാനും കൊളംബിയക്ക് സാധിച്ചു. ഒരു മത്സരത്തിൽ പോലും തോൽവി അറിയാതെയാണ് കൊളംബിയയുടെ മുന്നേറ്റം.
രണ്ടാം പകുതിയിൽ നെയ്സർ വിയ്യാറെയലാണ് മത്സരത്തിന്‍റെ ഗതി നിശ്ചയിച്ച ഗോൾ നേടിയത്. ആഴ്സനൽ ഗോൾകീപ്പർ അലക്സെയ് റോജാസ് മികച്ച സേവുകളുമായും കൊളംബിയക്ക് വേണ്ടി കളം നിറഞ്ഞു. തോറ്റെങ്കിലും ബ്രസീലും അവസാന ആറിലേക്ക് കയറിക്കൂടി.
അതേസമയം നേരത്തെ ക്വാർട്ടർ ഫൈനൽ ഉറപ്പിച്ച അർജന്‍റീനയുടെ യുവനിര ഇക്വഡോറിനോട് സമനില വഴങ്ങി. രണ്ട് ടീമുകളും കട്ടക്ക് നിന്ന മത്സരത്തിൽ ഗോളുകളൊന്നും പിറന്നില്ല. നാല് മത്സരത്തിൽ നിന്നും രണ്ട് ജയവും രണ്ട് സമനിലയുമായി എട്ട് പോയിന്‍റാണ് അർജന്‍റീന നേടിയത്. ഗ്രൂപ്പ് ബിയിൽ കൊളംബിയക്ക് ശേഷം രണ്ടാമതായാണ് അർജന്‍റീന ഫിനിഷ് ചെയ്തത്, ബ്രസീൽ മൂന്നാമതും.
ഗ്രൂപ്പ് എയിൽ പരേഗ്വ, ചിലി, ഉറൂഗ്വ എന്നിവരാണ് അവസാന ആറിൽ ഉടം നേടിയ ടീമുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.