കൊൽക്കത്ത: ചൊവ്വാഴ്ച ശ്രീനിധി എഫ്.സിക്കെതിരെ കളിക്കളത്തിലിറങ്ങുമ്പോൾ സമനിലയായാൽപോലും ഗോകുലത്തിന്റെ ഷോകേസിൽ എത്തുക തുടർച്ചയായ രണ്ടാമത്തെ ഐലീഗ് കിരീടമാണ്. രണ്ടു മത്സരങ്ങൾ ശേഷിക്കെ കിരീടമണിയാൻ വെറും ഒരു പോയന്റിന്റെ ദൂരമേ ഗോകുലം കേരള എഫ്.സിക്കു മുന്നിലുള്ളൂ. കഴിഞ്ഞ ദിവസം രാജസ്ഥാൻ യുനൈറ്റഡ് എഫ്.സിയെ ജോർദാനെ ഫ്ലെച്ചറുടെ ഏക ഗോളിന് തോൽപിച്ചതോടെയാണ് കിരീടത്തിലേക്ക് ഗോകുലം വേഗം അടുത്തത്. നിലവിൽ തോൽവിയറിയാത്ത ജൈത്രയാത്രയാണ് ഗോകുലത്തിന്റേത്.
16 കളികളിൽ 12 ജയവും നാലു സമനിലയുമായി 40 പോയന്റുണ്ട് ഗോകുലത്തിന്. 34 പോയന്റുമായി രണ്ടാം സ്ഥാനത്തുള്ള മുഹമ്മദൻസ് ഒരു കളി തോൽക്കുകയോ സമനിലയിലാവുകയോ ചെയ്താലും ഗോകുലത്തിന്റെ കിരീടധാരണത്തെ തടയാനാവില്ല. ഗോകുലത്തിന്റെ നിലവിലെ ഫോമിൽ കാര്യമായ വെല്ലുവിളി ഉയർത്താൻ പോയൻറ് പട്ടികയിൽ അഞ്ചാം സ്ഥാനത്തുള്ള ശ്രീനിധി ഡെക്കാൻ എഫ്.സിക്ക് കഴിയുമെന്നു തോന്നുന്നില്ല.
ഗോകുലം കേരള ഇന്ന്: ഇന്ത്യന്‍ ആരോസിനെതിരെ
ഭുവനേശ്വര്‍: ഇന്ത്യന്‍ വനിത ലീഗില്‍ ഗോകുലം കേരള ഇന്ന് ഇന്ത്യന്‍ ആരോസിനെ നേരിടുന്നു. ലീഗില്‍ തോല്‍വിയറിയാതെ കുതിക്കുന്ന ഗോകുലം കേരള തുടര്‍ ജയം ലക്ഷ്യമാക്കിയാണ് ഇന്ന് കളത്തിലിറങ്ങുന്നത്. ടൂര്‍ണമെന്റില്‍ കളിച്ച ആറു മത്സരത്തിലും ജയിച്ചാണ് ഗോകുലത്തിന്റെ ജൈത്രയാത്ര. അതേസമയം, ആറു മത്സരത്തില്‍നിന്ന് നാലു ജയവും ഒരു സമനിലയും ഒരു തോല്‍വിയുമുള്ള ഇന്ത്യന്‍ ആരോസ് പോയന്റ് പട്ടികയില്‍ നാലാം സ്ഥാനത്താണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.