റയൽ മാഡ്രിഡ് മാനേജർ കാർലോ ആൻസിലോട്ടിയുടെ തന്ത്രങ്ങളിൽ ഫ്രാൻസിന്‍റെ സൂപ്പർതാരം കിലിയൻ എംബാപ്പെക്ക് അതൃപ്തിയെന്ന് റിപ്പോർട്ട്. ഈ വർഷമാണ് താരം ഫ്രഞ്ച് ക്ലബ്ബായ പി.എസ്.ജിയിൽ നിന്നും മാഡ്രിഡിലേക്കെത്തിയത്. എന്നാൽ ഇതുവരെ 15 മത്സരത്തിൽ കളത്തിലിറങ്ങിയ എംബാപ്പെക്ക് കാര്യമായ പ്രകടനങ്ങളൊന്നും കാഴ്ചവെക്കാൻ സാധിച്ചിട്ടില്ല. 15 മത്സരത്തിൽ നിന്നും എട്ട് ഗോളും രണ്ട് അസിസ്റ്റുമാണ് അദ്ദേഹം നേടിയത് ഇതിൽ മൂന്ന് പെനാൽട്ടിയും ഉൾപ്പെടും.
റിപ്പോർട്ടുകൾ പ്രകാരം കോച്ച് ആൻസിലോട്ടിയുടെ തന്ത്രങ്ങളിൽ എംബാപ്പെക്ക് അതൃപ്തിയുണ്ടെന്ന് താരം അദ്ദേഹത്തിന്‍റെ അടുത്ത കൂട്ടുക്കാരോട് പങ്കുവെച്ചിട്ടുണ്ട്. പി.എസ്.ജിയിൽ നിന്നും വ്യത്യസ്തമായുള്ള ആൻസിലോട്ടിയുടെ കളി രീതിയിൽ അദ്ദേഹം സന്തോഷവാനല്ല. റയലിൽ കളിക്കുന്ന പൊസിഷനിൽ എംബാപ്പെ സന്തോഷവാനല്ല എന്ന റിപ്പോർട്ട് നേരത്തെ തന്നെയുണ്ടായിരുന്നു. റയലിൽ എത്തിയത് മുതൽ താരം തന്‍റെ സ്ഥിരം പൊസിഷനായ ലെഫ്റ്റ് വിങ്ങിൽ നിന്നും മാറി സെന്‍റർ ഫോർവേഡായാണ് കളിക്കുന്നത്.
ലെഫ്റ്റ് വിങ്ങിൽ ബ്രസീലിയൽ താരം വിനീഷ്യസ് ജൂനിയറാണ് കളിക്കുന്നത്. ഇത് എംബാപ്പെയുടെ കാര്യം കൂടുതൽ കഷ്ടത്തിലാക്കുന്നു. പി.എസ്.ജിയിലെ പോലെ എംബാപ്പെയല്ല ടീമിന്‍റെ പ്രധാന കഥാപാത്രമെന്നുള്ളതും അദ്ദേഹത്തിന്‍റെ ഫോമിനെ ബാധിക്കുന്നുണ്ട്. എംബാപ്പെയുടെ പ്രകടനത്തിൽ ആൻസിലോട്ടിക്കും തൃപ്തികുറവുണ്ടെന്ന് നേരത്തെ തന്നെ വാർത്തകളുണ്ടായിരുന്നു ആദ്യ മത്സരങ്ങളിൽ അദ്ദേഹം പുറത്തെടുത്ത പ്രകടനം പിന്നീടില്ലാ എന്നാണ് ആൻസിലോട്ടി വിശ്വസിക്കുന്നതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.