മാസ്​റ്റേഴ്​സ്​ അത്​ലറ്റിക്​ മീറ്റ്​: എറണാകുളം ജേതാക്കൾ

കോഴിക്കോട്​: സംസ്​ഥാന മലയാളി മാസ്​റ്റേഴ്​സ്​ അത്​ലറ്റിക്​ മീറ്റിൽ 364 പോയൻറുമായി എറണാകുളം ജേതാക്കളായി. 334 പോയൻറുള്ള തിരുവനന്തപുരം രണ്ടാം സ്​ഥാനവും 303 പോയൻറുമായി കോഴിക്കോട്​ മൂന്നാം സ്​ഥാനവും നേടി.

പുരുഷവിഭാഗത്തിൽ എറണാകുളം 272 പോയൻറുമായാണ്​ ഒന്നാമതായത്​. വനിതകളിൽ 89 പോയൻറുള്ള എറണാകുളം രണ്ടാമതാണ്​. 154 പോയൻറുള്ള തിരുവനന്തപുരം വനിതകളിൽ ഒന്നാം സ്​ഥാനം നേടി. പുരുഷന്മാരിൽ കോഴിക്കോടിനാണ്​ രണ്ടാംസ്​ഥാനം (272 പോയൻറ്​).

ജില്ല സ്​പോർട്​സ്​ കൗൺസിൽ പ്രസിഡൻറ്​​ ഒ. രാജഗോപാൽ സമ്മാനദാനം നടത്തി. മുൻ സംസ്​ഥാന സ്​പോർട്​സ്​ കൗൺസിൽ പ്രസിഡൻറ്​ ടി.പി. ദാസൻ മുഖ്യാതിഥിയായിരുന്നു. എം.എസ്.​ ജോസഫ്​ അധ്യക്ഷനായിരുന്നു. എ.ബി. സന്തോഷ്​കുമാർ, നാസർ യൂനസ്​, ഡോ. റോയി ജോൺ, എൽ. കൃഷ്​ണൻകുട്ടി എന്നിവർ സംസാരിച്ചു. 

Tags:    
News Summary - Masters Athletic Meet: Ernakulam winners

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.