സ്പെഷൽ ഒളിമ്പിക്സ് സൈക്ലിങ്ങിൽ മെഡൽ നേടിയ ഇന്ത്യൻ താരങ്ങൾ

202 മെഡൽ; സ്പെഷൽ ഒളിമ്പിക്‌സിൽ ചരിത്ര നേട്ടവുമായി ഇന്ത്യ

ബർലിൻ: സ്പെഷൽ ഒളിമ്പിക്‌സ് ലോക ഗെയിംസിൽ വൻ നേട്ടമുണ്ടാക്കി ഇന്ത്യ. മത്സരങ്ങൾ സമാപിച്ചപ്പോൾ 76 സ്വർണം ഉൾപ്പെടെ 202 മെഡലുകളാണ് ഇന്ത്യ സ്വന്തമാക്കിയത്. സമാപന നാൾ ട്രാക്ക് ഇനങ്ങളിൽ രണ്ടു സ്വർണവും മൂന്നു വെള്ളിയും ഒരു വെങ്കലവും ലഭിച്ചു. സ്പെഷൽ ഒളിമ്പിക്‌സിൽ ആകെ 76 സ്വർണവും 75 വെള്ളിയും 51 വെങ്കലവുമാണ് സമ്പാദ്യം. 131 രാജ്യങ്ങളിലെ താരങ്ങൾ പങ്കെടുത്ത കായികമേളയിലാണ് ഇന്ത്യയുടെ ചരിത്രപ്രകടനം.

അഞ്ചൽ ഗോയൽ (400 മീറ്റർ -ലെവൽ ബി പെൺ), രവിമതി അറുമുഖം (400 മീറ്റർ -ലെവൽ സി പെൺ) എന്നിവരാണ് അവസാന ദിനത്തിൽ ട്രാക്കിൽ പൊന്നണിഞ്ഞത്. മിനി ജാവലിൻ ലെവൽ ബിയിൽ വെള്ളി മെഡൽ നേടിയ സാകേത് കുണ്ടു, ലെവൽ ബി 400 മീറ്റർ ഓട്ടത്തിൽ വെങ്കലവും കൈക്കലാക്കി ട്രാക്കിലും ഫീൽഡിലുമായി അപൂർവ ഇരട്ട നേട്ടം കുറിച്ചു.

ബ്രാൻഡൻബർഗ് ഗേറ്റിൽ നടന്ന ആവേശകരവും വൈകാരികവുമായ സമാപന ചടങ്ങിലും നിറഞ്ഞ സാന്നിധ്യമായിരുന്നു ഇന്ത്യൻ താരങ്ങൾ. 16 കായിക ഇനങ്ങളിലാണ് ഇന്ത്യക്കാർ പങ്കെടുത്തത്. 198 അത്‍ലറ്റുകളും 57 പരിശീലകരും സംഘത്തിലുണ്ടായിരുന്നു.


Tags:    
News Summary - 202 medal; India with a historic achievement in Special Olympics

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.