ന്യൂഡൽഹി: 2024ലെ പാരിസ് ഒളിമ്പിക്‌സിനുള്ള തയാറെടുപ്പുകൾ മികച്ച രീതിയിൽ പുരോഗമിക്കുന്നതായി ഇന്ത്യൻ ഒളിമ്പിക്‌സ് അസോസിയേഷൻ അധ്യക്ഷ പി.ടി ഉഷ. നമ്മുടെ കായിക താരങ്ങൾ മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. പാരിസിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും പി.ടി ഉഷ മാധ്യമങ്ങളോട് പറഞ്ഞു.
പാരിസ് ഒളിമ്പിക്‌സ് 2024 ജൂലൈ 26 മുതൽ ആഗസ്റ്റ് 11 വരെയാണ് നടക്കുന്നത്. പാരിസ് ഒളിമ്പിക്‌സില്‍ സര്‍ഫിങ്, സ്‌കേറ്റ് ബോര്‍ഡിങ്, സ്‌പോര്‍ട്‌സ് ക്ലൈംബിങ് എന്നിവക്കൊപ്പം ബ്രേക്ക്ഡാന്‍സിങ്ങും ഉള്‍പ്പെടുത്താൻ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി (ഐ.ഒ.സി) അംഗീകാരം നല്‍കിയിരുന്നു.
പാരിസ് ഗെയിംസിനുള്ള മൊത്തം അത്ലറ്റുകളുടെ എണ്ണം 10,500 ആയി പരിമിതപ്പെടുത്തിയിട്ടുമുണ്ട്. അടുത്തിടെ നടന്ന ഒളിമ്പിക്സുകളിൽ പങ്കെടുത്ത മൊത്തം അത്ലറ്റുകളുടെ എണ്ണത്തേക്കാൾ 500 കുറവാണിത്. വെയ്റ്റ്ലിഫ്റ്റിങ്, ബോക്സിങ് മത്സരങ്ങളിലാണ് മത്സരാർഥികളുടെ എണ്ണം കുറച്ചിരിക്കുന്നത്. എന്നാല്‍, പാരിസ് ഗെയിംസില്‍ പുരുഷ-വനിതാ അത്ലറ്റുകളുടെ എണ്ണം തുല്യമായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.