മസ്കത്ത്: സലാല ഖോർ അൽ ദഹാരിസിൽ നടന്ന 100 കി.മീറ്റർ തുടർച്ചയായ കുതിരയോട്ട മത്സരത്തിന് ആവേശകരമായ പരിസമാപ്തി. ദോഫാർ ഇക്വസ്ട്രിയൻ കമ്മിറ്റിയും ഒമാൻ ഇക്വസ്ട്രിയൻ ഫെഡറേഷനും സംയുക്തമായി ഒരുക്കിയ മത്സരത്തിൽ 27 കുതിരയോട്ടക്കാരാണ് പങ്കെടുത്തത്. ഒമാനിലെ എല്ലാ ഗവൺറേറ്റുകളിൽനിന്നും വിലായത്തുകളിൽനിന്നുമുള്ള കുതിരയോട്ടക്കാർ ഇതിലുണ്ടായിരുന്നു. കടൽതീര പ്രദേശത്തുകൂടി തുടർച്ചയായി നടന്ന മത്സരത്തിൽ ഖാലിദ് അൽ ബലൂഷിയുടെ കുതിരയാണ് ഒന്നാമതെത്തിയത്.
യൂനുസ് അൽ റശ്ദിയുടെ കുതിര രണ്ടാംസ്ഥാനത്തും അബ്ദുല്ല അൽ അലവി മുഖ്ബിലിന്റെ കുതിര മൂന്നാമതുമെത്തി. സലാലയിലെ സുൽത്താൻ ഖാബൂസ് യൂത്ത് കോംപ്ലക്സ് ഫോർ കൾച്ചർ ആൻഡ് എന്റർടെയ്ൻമെന്റിൽ തിങ്കളാഴ്ച നടക്കുന്ന ചടങ്ങിൽ വിജയികളെ ആദരിക്കുമെന്ന് സംഘാടകർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.