കുവൈത്ത് സിറ്റി: ഈജിപ്തിലെ ന്യൂ അലമൈൻ നഗരത്തിൽ നടന്ന അറബ് ജൂഡോ ചാമ്പ്യൻഷിപ്പിൽ കുവൈത്തിന് മികച്ച നേട്ടം. മൂന്ന് ദിവസങ്ങളിലായി നടന്ന ചാമ്പ്യൻഷിപ്പിൽ കുവൈത്ത് 34 മെഡലുകൾ നേടി. 18 അറബ് രാജ്യങ്ങളിൽ നിന്നുള്ള 61 സ്പോർട്സ് ക്ലബുകളിൽനിന്നുള്ള കായികതാരങ്ങളാണ് ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തത്. കുവൈത്തിലെ കുവൈത്ത് എസ്.സി, ഖദ്സിയ, ഖൈത്താൻ, സുലൈബ്ഖാത്ത് എന്നീ ക്ലബുകൾ ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ചു.
കുവൈത്ത് എസ്.സി 18 മെഡലുകളും ഖദ്സിയ 13 മെഡലുകളും ഖൈത്താൻ മൂന്ന് മെഡലുകളും നേടി. ജൂനിയർ ടീമുകളുടെ പൊതു റേറ്റിങ്ങിൽ കുവൈത്ത് എസ്.സി രണ്ടാം സ്ഥാനത്തും മൈനർ ടീം റേറ്റിങ്ങിൽ മൂന്നാം സ്ഥാനത്തുമുണ്ടെന്ന് ക്ലബിന്റെ ജൂഡോ കോച്ച് മൊട്ടാൽഖ് ഫഹദ് അൽമെർഷാദ് പറഞ്ഞു. വ്യക്തിഗത ഇനത്തിൽ തങ്ങൾ മൂന്നാം സ്ഥാനത്തെത്തിയതായി ഖാഡ്സിയ ജൂഡോ കോച്ച് അദം ജമാൽ പറഞ്ഞു. അറബ് ജൂഡോ ഫെഡറേഷന്റെ സഹകരണത്തോടെ ഈജിപ്ഷ്യൻ ജൂഡോ ഫെഡറേഷനാണ് ചാമ്പ്യൻഷിപ് സംഘടിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.